ഉടനവതരിക്കുന്നു ബജാജ് പുതിയ പൾസറുമായി...

Written By:

ഏതാണ്ട് ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുതിയ പൾസർ 200എൻഎസ് എഫ്ഐ പതിപ്പിന്റെ വിപണിപ്രവേശം സ്ഥിരീകരിച്ചു. ബജാജ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ പുത്തൻ മോഡലിന്റെ ടീസർ ഇമേജ് പുറത്തിറക്കിയത്.

'പൾസർ 200എൻഎസ് ഉടൻ എത്തുന്നു' എന്ന ഇമേജാണ് ഫേസ്‌ബുക്കിൽ പങ്കിട്ടിരിക്കുന്നത്. ഈ മാസം തന്നെ വിപണിയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം.

പൾസർ 200 എൻഎസിന്റെ ആദ്യമോഡൽ 2012ലായിരുന്നു അവതരിച്ചത്. എന്നാൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഈ നേക്കഡ് ബൈക്കിനെ വിപണിയിൽ നിന്നു പിൻവലിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബജാജ് പൾസർ 200എൻഎസ് എഫ്ഐ മോഡലിനെ തുർക്കിയിൽ അവതരിപ്പിച്ചത്. ഉടൻ തന്നെ ബജാജ് ഈ ബൈക്കിനെ ഇന്ത്യൻ റോഡിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ എൻജിനും ഫ്യുവൽ ഇൻഞ്ചെക്ഷൻ സാങ്കേതികതയും ഉൾപ്പെടുത്തിയാണ് ഈ പുതുക്കിയ പൾസർ മോഡലിനെ അവതരിപ്പിക്കുക.

24ബിഎച്ച്പിയും 18.3എൻഎം ടോർക്കുമുള്ള 194.4സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ മോഡലിന്റെ കരുത്ത്. 6 സ്പീഡ് ട്രാൻസ്മിഷനാണിതിലുള്ളത്.

പുതിയ ഡ്യുവൽ ടോൺ നിറത്തിൽ അവതരിക്കുന്ന ഈ ബൈക്കിൽ സുരക്ഷ കണക്കിലെടുത്തു കൊണ്ട് എബിഎസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ പുതുക്കിയ പൾസർ 200 എൻഎസിന് മുൻമോഡലിനേക്കാളും അല്പം വിലയും കൂടുവാനുള്ള സാധ്യതയുണ്ട്.

വിപണിയിൽ കെടിഎം ഡ്യൂക്ക് 200 ബൈക്കുകൾക്കായിരിക്കും ഈ പുത്തൻ പൾസർ വെല്ലുവിളിയാവുക.

  

കൂടുതല്‍... #ബജാജ് #bajaj
English summary
2017 Bajaj Pulsar 200NS FI Teased Ahead Of India Launch
Story first published: Saturday, January 21, 2017, 16:10 [IST]
Please Wait while comments are loading...

Latest Photos