പുതിയ ഹോണ്ട ആഫ്രിക്ക ട്വിൻ അവതരിച്ചു...

Written By:

കോസ്മെറ്റിക്-മെക്കാനിക്കൽ പരിവർത്തനങ്ങളുമായി ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് അ‍ഡ്വൻഞ്ചെറർ ടൂറർ പുതിയ ആഫ്രിക്ക ട്വിൻ അവതരിച്ചു. ജപ്പാൻ വിപണിയിൽ എത്തിച്ചേർന്നിട്ടുള്ള ആഫ്രിക്ക ട്വിൻ പുത്തൻ പതിപ്പിനെ ഈ വർഷം പകുതിയോടെ ഇന്ത്യയിലുമവതരിപ്പിക്കുമെന്നാണ് കമ്പനി നൽകിയ വിവരം.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യൻ നിരത്ത് മോഹിച്ച് ആഫ്രിക്ക ട്വിൻ...

യൂറോ ഫോർ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന വിധത്തിൽ എൻജിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കൂടാതെ പതിവിൽ നിന്നും 2ബിഎച്ച്പി അധികം സൃഷ്ടിക്കുന്ന എൻജിനുമായിരിക്കും ഇത്. പുത്തൻ നിറഭാവത്തിലാണ് അവതരണമെന്നതും ഏറെ വ്യത്യസ്ത പുലർത്തുന്നു.

ഇന്ത്യൻ നിരത്ത് മോഹിച്ച് ആഫ്രിക്ക ട്വിൻ...

94ബിഎച്ച്പിയും 98എൻഎം ടോർക്കും നൽകുന്ന 998സിസി ട്വിൻ സിലിണ്ടർ എൻജിനാണ് ഈ അഡ്വൻഞ്ചെർ ബൈക്കിന്റെ കരുത്ത്.

ഇന്ത്യൻ നിരത്ത് മോഹിച്ച് ആഫ്രിക്ക ട്വിൻ...

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (ഡിസിടി) കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്പെക് മോഡലിൽ ഡിസിടി മാത്രമായിരിക്കുമുണ്ടാവുക.

ഇന്ത്യൻ നിരത്ത് മോഹിച്ച് ആഫ്രിക്ക ട്വിൻ...

ഇന്ത്യയിലവതരിക്കുകയാണെങ്കിൽ 15 നും 18 ലക്ഷത്തിനുമിടയിലായിരിക്കും ആഫ്രിക്ക ട്വിൻ അഡ്വഞ്ചെർ ബൈക്കിന്റെ വില.

ഇന്ത്യൻ നിരത്ത് മോഹിച്ച് ആഫ്രിക്ക ട്വിൻ...

അഡ്വഞ്ചെർ സെഗ്മന്റിൽ ട്രയംഫ് ടൈഗർ 800, സുസുക്കി വി-സ്റ്റോം, കാവസാക്കി വെർസിസ് 1000 എന്നീ ബൈക്കുകളായിരിക്കും മുഖ്യ എതിരാളികളായി തീരുക.

കാണാം ഹോണ്ട ആഫ്രിക്ക ട്വിൻ കൂടുതൽ ഇമേജുകൾ...

 

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda Africa Twin Launched In Japan; India Launch Later This Year
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark