നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

Written By:

ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ സിബി ഷൈന്റെ 2017 മോഡലിനെ വിപണിയിലെത്തിച്ചു. ബിഎസ്-IV ചട്ടങ്ങൾ പാലിക്കുന്ന എൻജിൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ, മറ്റ് ചില കോസ്മെറ്റിക് പരിവർത്തനങ്ങൾ എന്നീ പുതുമകളോടെ അവതരിച്ച പുതിയ സിബി ഷൈൻ ബൈക്കിന് എക്സ്ഷോറൂം 55,799രൂപയാണ് വില.

നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

ക്രോം ഉൾപ്പെടുത്തിയിട്ടുള്ള എക്സോസ്റ്റ് മഫ്ളർ, കാർബുറേറ്റർ തുടങ്ങിയ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുള്ള ഈ ബൈക്ക് ബ്ലാക്ക്, മാപ്പിൾ ബ്രൗൺ മെറ്റാലിക്, ജെനി ഗ്രെ മെറ്റാലിക്, റെബൽ റെഡ്, സ്പോർട്സ് റെഡ്, പേൾ വൈറ്റ്, അത്‌ലെറ്റിക് ബ്ലൂ എന്നീ ഏഴ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമായിരിക്കും.

നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന 10.16ബിഎച്ച്പിയും 10.30എൻഎം ടോർക്കുമുള്ള 124.73സിസി എൻജിനാണ് പുതിയ സിബി ഷൈന്റെ കരുത്ത്. 4 സ്പീഡ് ഗിയർബോക്സും എൻജിനോട് ചേർത്തിട്ടുണ്ട്.

നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

ഷൈനിന്റെ ട്യൂബ്‌ലെസ് ടയറിൽ ഡ്രം ബ്രേക്ക് നൽകിയതിനോടൊപ്പം ഫ്രണ്ട് ഡിസ്ക് വേരിയന്റും ലഭ്യമാക്കിയിട്ടുണ്ട്. കൂട്ടത്തിൽ കംബൈൻഡ് ബ്രേക്ക് സിസ്റ്റവും നൽകിയിട്ടുണ്ട്.

നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഡ്യുവൽ ഷോക്ക് സസ്പെൻഷനുമാണുള്ളത്. ഇതുകൂടാതെ 10.3ലിറ്റർ ഫ്യൂവൽ ടാങ്കും 157എംഎം ഗ്രൗണ്ട് ക്ലിയറൻസും ബൈക്കിന്റെ സവിശേഷതയാണ്.

നിരത്തിൽ തിളങ്ങാനെത്തി പുതിയ സിബി ഷൈൻ...

ഹോണ്ട ഷൈനിന്റെ ഡ്രം ബ്രേക്ക് വേരിയന്റുകൾക്ക് 55,799രൂപയും ഫ്രണ്ട് ഡിസ്ക് വേരിയന്റിന് 61,047രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില.

ഒരു 250സിസി ബൈക്ക് വാങ്ങാനുദ്ദേശിക്കുന്നുവെങ്കിൽ പുതിയ യമഹ എഫ്‌സി 25 തന്നെയാകട്ടെ നിങ്ങളുടെ ബൈക്ക്. കാണാം കൂടുതൽ ഇമേജുകൾ...

 

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Launches The 2017 CB Shine With BS-IV Engine; Prices Start At Rs 55,799
Please Wait while comments are loading...

Latest Photos