കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

Written By:

ഇന്ത്യയില്‍, മോഡിഫിക്കേഷനുള്ള പെര്‍ഫക്ട് ക്യാന്‍വാസാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇത് റോയല്‍ എന്‍ഫീല്‍ഡ് തന്നെയോ? എന്ന ചോദ്യമുയര്‍ത്തുന്ന ഒട്ടനവധി അവതാരങ്ങളാണ് ഇക്കാലയളവില്‍ അമ്പരിപ്പിച്ചിട്ടുള്ളത്.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍ക്കായി മാത്രം നൂറിലേറെ കസ്റ്റം ഷോപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. സിന്‍രോജ കസ്റ്റംസ്, ബുള്ളറ്റീര്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഒരുപിടി കസ്റ്റം ഷോപ്പുകള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ തന്നെ പ്രശ്‌സ്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. അടുത്തിടെ ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകളെ പരിശോധിക്കാം-

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

സ്റ്റീറോയിഡ് 540 - ബുള്ളറ്റീര്‍ കസ്റ്റംസ്

കണ്ടാല്‍ പറയുമോ ഇത് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിക് 500 ആണെന്ന്? തീര്‍ത്തും പുതിയ ഭാവത്തിലാണ് സ്റ്റീറോയിഡ് 540 എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്ലാസിക്കിന്റെ എല്ലാ ഗുണവിശേഷങ്ങളും പൊളിച്ചടുക്കിയെത്തുന്ന സ്റ്റീറോയിഡ് 540 യില്‍ ഹൈ-മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് നിലകൊള്ളുന്നു.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

മോണോ ഷോക്ക് റിയര്‍ സസ്‌പെന്‍ഷനാണ് സ്റ്റീറോയിഡ് 540 യ്ക്ക് ഉള്ളത്. സിംഗിള്‍ ലെതര്‍ സീറ്റിന് താഴെ ട്വിന്‍ എല്‍ഇഡി ലാമ്പുകളും സ്റ്റീറോയിഡ് 540 യുടെ ഡിസൈന്‍ ഫീച്ചറാണ്.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

ഓള്‍ഡ് സ്‌കൂള്‍ - ബുള്ളറ്റീര്‍ കസ്റ്റംസ്

സിംഗിള്‍ സീറ്റ്, ഉയര്‍ന്ന ഹൈ-സെറ്റ് ഫ്യൂവല്‍ ടാങ്ക്, വെട്ടിയൊതുക്കി ഫെന്‍ഡറുകള്‍.. ഇങ്ങനെ നീളുന്ന ഓള്‍ഡ് സ്‌കൂളിന്റെ വിശേഷങ്ങള്‍. വീതിയേറിയ വലിയ ടയറുകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും ശ്രദ്ധ പിടിച്ച് പറ്റും.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

റിമ്മുകള്‍ക്കും, ഫോര്‍ക്കുകള്‍ക്കും, എഞ്ചിന്‍ കവറിനും, എക്‌സ്‌ഹോസ്റ്റിനും എല്ലാം ഗ്ലോസി കോട്ടിംഗും ബുള്ളറ്റീര്‍ കസ്റ്റംസ് നല്‍കിയിട്ടുണ്ട്.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

അഗസ്ത്യ - ബുള്ളറ്റീര്‍ കസ്റ്റംസ്

ഓട്ടോ പ്രേമികള്‍ ബുള്ളറ്റില്‍ കണ്ട ഏറ്റവും മികവാര്‍ന്ന റിട്രോ-മോഡേണ്‍ മോഡിഫിക്കേഷനാണ് അഗസ്ത്യ. ടാങ്കിന് ലഭിച്ച ചെറി റെഡ് സ്‌കീമും, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ക്ക് ലഭിച്ച ഗോള്‍ഡ് പെയിന്റ് സ്‌കീമും അഗസ്ത്യയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

സ്റ്റാന്‍ഡേര്‍ഡ് ഹാന്‍ഡില്‍ ബാറുകള്‍ക്ക് പകരം, സ്‌പോര്‍ടി ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍ അഗസ്ത്യയില്‍ ഇടംപിടിക്കുന്നു. ബ്ലാക് തീമില്‍ എത്തുന്ന എഞ്ചിന്‍ ക്രോം ഹൈലൈറ്റും ബുള്ളറ്റീര്‍ കസ്റ്റം നല്‍കിയിട്ടുണ്ട്.ക്വില്‍റ്റഡ് ലെതര്‍ സീറ്റും, സൈഡ് മൗണ്ടഡ് നമ്പര്‍ പ്ലേറ്റും മോഡലിന് ആധുനിക പരിവേഷം ഒരുക്കുന്നു.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

സര്‍ഫ് റേസര്‍ - സിന്‍രോജ കസ്റ്റംസ്

ഇത് റോയല്‍ എന്‍ഫീല്‍ഡോ? - മിക്കവരുടെയും ആദ്യ പ്രതികരണമാണിത്. കോണ്‍ടിനന്റല്‍ ജിടിയെ അടിസ്ഥാനമാക്കി എത്തുന്ന സര്‍ഫ് റേസര്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ മുഖമുദ്രയെ പൂര്‍ണമായും കൈവെടിഞ്ഞാണ് എത്തുന്നത്.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

കോണ്‍ടിനന്റലിന്റെ മസ്‌കുലാര്‍ ടാങ്ക് മാത്രമാണ് സര്‍ഫ് റേസറില്‍ തെളിയുന്ന ഏക RE ചിഹ്നം. വേഗതയ്ക്ക് വേണ്ടിയാണ് സര്‍ഫ് റേസര്‍ ഒരുങ്ങിയതെന്ന്, മോഡലിന്റെ ഫെയറിംഗ് തന്നെ വെളിപ്പെടുത്തുന്നു. സീറ്റുകള്‍ക്ക് കീഴില്‍ ഇടംപിടിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് പൈപാണ് സര്‍ഫ്‌റേസറിന്റെ ഹൈലൈറ്റ്.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

ഡേട്ടി ഡക്ക് - ഹാരിസ് പെര്‍ഫോര്‍മന്‍സ് ആന്‍ഡ് റോയല്‍ എന്‍ഫീല്‍ഡ്

ഒരു ഡിഫറന്റ് ലുക്ക് - മാഡ് മാക്‌സ് ചിത്രങ്ങളില്‍ നിന്നും പുറത്ത് ചാടിയ അവതാരമാണോ ഡേട്ടി ഡക്ക് എന്ന് സംശയിക്കാം. സ്‌ക്രാമ്പ്‌ളര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ഡേട്ടി ഡക്കില്‍ ട്വിന്‍-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, ചെറിയ ഫെന്‍ഡറുകളും ഒരുങ്ങുന്നു.

കണ്ടാല്‍ പറയുമോ ഇത് ബുള്ളറ്റാണ് എന്ന്?; ഇന്ത്യ കണ്ട മികച്ച റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍

ഓഫ്-റോഡിംഗ് ടാഗുമായി എത്തുന്ന ഡേട്ടി ബൈക്കിന് അഗ്രസീവ് ടയറാണ് ലഭിക്കുന്നത്. ഫ്യൂവല്‍ ടാങ്കിന്റെ വലത് വശത്ത് നിലകൊള്ളുന്ന സ്‌നോര്‍ക്കല്‍ കൗതുകമുണര്‍ത്തും. ലഗേജ് റാക്കിനായി പിന്‍വാങ്ങിയ റിയര്‍ സീറ്റും, ചെറിയ ബുള്ളറ്റ് ലാമ്പുകളും ഡേട്ടി ഡക്കിന്റെ ഡിസൈന്‍ ഫീച്ചറാണ്.

English summary
Five Best Royal Enfield Modifications. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark