താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

Written By:

ഇറ്റാലിയൻ ഇരുചക്ര നിർമാതാവായ അപ്രീലിയ എസ്ആർ ശ്രേണിയിൽ പുത്തനൊരു സ്കൂട്ടറിനെ വീണ്ടുമവതരിപ്പിക്കുന്നു. ബൈക്കിന്റെ സവിശേഷതയുള്ള സ്കൂട്ടർ എന്ന വിശേഷണമുള്ള എസ്‌ആർ 150 സ്ക്കൂട്ടറിന് ശേഷം റേസ് എഡിഷൻ എന്ന പേരിൽ സ്പോർടി പതിപ്പുമായി ഇന്ത്യയിലെത്തുകയാണ് അപ്രീലിയ.

To Follow DriveSpark On Facebook, Click The Like Button
താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

ഫെബ്രുവരി ഒമ്പതോടുകൂടി ഇന്ത്യയിലുള്ള എല്ലാ ഷോറൂമുകളിലും പുതിയ എസ്‍ആർ 150 റേസ് എഡിഷിനെ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

എസ്ആർ 150 റേസ് എഡിഷന്റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണവും ഇതിനകം നടത്തിക്കഴിഞ്ഞു. എസ്ആർ 150 സ്കൂട്ടറിൽ നിന്നും വിഭിന്നമാക്കുന്നതരത്തിൽ കോസ്മെറ്റിക് പരിവർത്തനങ്ങളുമായാണ് റേസ് പതിപ്പ് അവതരിക്കുന്നത്.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

പുതിയ ഡെക്കാലുകൾ, സ്വർണനിറത്തിലുള്ള ഫ്രണ്ട് ബ്രേക്ക് കാലിപർ, റെഡ് അലോയ് വീലുകൾ, റെഡ് പെയിന്റിലുള്ള റിയർ ഷോക്ക് അബ്സോർബർ സ്പ്രിംഗ് എന്നീ പുതുമകൾ അടങ്ങിയതാണ് ഈ പുത്തന സ്കൂട്ടർ.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

10.4ബിഎച്ച്പിയും 11.4എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന അതെ 154.4സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് അപ്രീലിയ റേസ് എഡിഷനും കരുത്തേകുന്നത്. സിവിടി ട്രാൻസ്മിഷനും ഈ എൻജിന്റെ ഭാഗമാക്കിയിട്ടുണ്ട്.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സിങ്കിൾ കോയിൽ സ്പ്രിംഗുമാണുള്ളത്. കൂടാതെ റെഡ് നിറത്തിലുള്ള അലോയ് വീലുകളും ഈ സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

ബ്രേക്കിംഗ് സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിൽ 220എംഎം ഡിസ്കും പിന്നിൽ 140എംഎം ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

ദില്ലി എക്സ്ഷോറൂം 65,000രൂപയ്ക്കാണ് അപ്രീലിയ എസ്ആർ 150 വിപണിയിലെത്തിയത്. നിലവിലെ ഈ മോഡലിൽ നിന്നും അല്പം കൂടിയ വിലയ്ക്കായിരിക്കും റേസ് എഡിഷൻ എത്തിച്ചേരുക.

താരമാകാൻ അപ്രീലിയ എസ്ആർ 150 റേസ്.....

ബൈക്കിന്റേയും സ്കൂട്ടറിന്റേയും സവിശേഷതകളുള്ള ഈ ക്രോസോവർ സ്കൂട്ടറിന്റെ നിർമാണം വെസ്പ സ്കൂട്ടറുകൾക്കൊപ്പം പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള ഭരാമതി പ്ലാന്റിൽ വച്ച് പ്രാദേശികമായി നടത്തിയിട്ടുള്ളതാണ്.

  

ബൈക്കിന്റേയും സ്കൂട്ടറിന്റേയും സവിശേഷതകൾ ഒത്തിണങ്ങിയ അപ്രീലിയ എസ്ആർ 150. കാണാം കൂടുതൽ ഇമേജുകൾ...

കൂടുതല്‍... #സ്കൂട്ടർ #scooter
English summary
Spotted: Aprilia SR 150 Race Edition; Launch On February 9
Story first published: Wednesday, February 8, 2017, 16:56 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark