തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

Written By:

സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ കേരള പൊലീസിന് കലിയിളകുമോ? സൂപ്പര്‍ബൈക്കുകളെ നോട്ടമിട്ട് പിടികൂടുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍, ബൈക്ക് പ്രേമികള്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

'സൂപ്പര്‍ബൈക്കാണോ.. എന്നാ ഓവര്‍സ്പീഡാ' - പൊലീസ് ചെക്കിംഗുകളില്‍ നിഴലിക്കുന്ന ചിന്താഗതി മിക്കപ്പോഴും ഇങ്ങനെയാണ്. നിയമം കാറ്റില്‍ പറത്തി സൂപ്പര്‍ബൈക്കുകളില്‍ പായുന്ന ഒരുവിഭാഗം റൈഡര്‍മാര്‍ തന്നെയാണ് ഇതിന് കാരണക്കാരും.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

പക്ഷെ ഇതിന്റെ അടിസ്ഥാനത്തില്‍ സൂപ്പര്‍ബൈക്ക് സമൂഹത്തെ ഒന്നാകെ ക്രൂശിക്കുന്നത് ശരിയാണോ? ഈ ചര്‍ച്ച തുടരവെ, തിരുവനന്തപുരം ആറ്റിങ്ങലില്‍ വെച്ച് നടന്ന സംഭവം ഇതിന് മറ്റൊരു ഉദ്ദാഹരണമായി മാറിയിരിക്കുകയാണ്.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

കവാസാക്കി ZX10R, ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച റൈഡര്‍മാരെ അകാരണമായി റോഡില്‍ തടഞ്ഞു നിര്‍ത്തി അധിക്ഷേപിച്ച പൊലീസ്, സൂപ്പര്‍ബൈക്കുകളോടുള്ള തങ്ങളുടെ മനോഭാവം വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ്.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

റൈഡര്‍മാരില്‍ ഒരാളായ ഷാനു ഖാന്‍, സംഭവം ദൃശ്യങ്ങള്‍ അടക്കം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

മിതമായ വേഗതയില്‍ ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഗിയറുകള്‍ ധരിച്ച റൈഡര്‍മാരെ പൊലീസ് തടഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുന്നതായാണ് ദൃശ്യങ്ങള്‍.

യാതൊരു വിധ നിയമലംഘനങ്ങളും ഇരു റൈഡര്‍മാരും നടത്തിയിട്ടില്ലെന്ന് വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ റൈഡര്‍മാരെ കൊണ്ട് അകാരണമായി ക്ഷമ പറയിപ്പിക്കുകയാണ് പൊലീസ് ചെയ്തത്.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

ജംങ്ഷനില്‍ വെച്ച് പൊലീസ് ജീപിന് വഴി നല്‍കിയില്ല എന്ന കാരണത്താലാണ് തങ്ങളെ അധിക്ഷേപിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാനു കുറിച്ചു.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

ഇന്‍ഡിക്കേറ്റര്‍ പോലും ഇടാതെ ജംങ്ഷനില്‍ നിന്നും മെയിന്‍ റോഡിലേക്ക് കടക്കാന്‍ ശ്രമിച്ച പൊലീസ് ജീപിനെ വീഡിയോയുടെ ആദ്യ ഭാഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

തുടര്‍ന്ന് ഇരു റൈഡര്‍മാരെയും പിന്തുടര്‍ന്ന് എത്തിയ പൊലീസ് ജീപ്, അശ്രദ്ധമായി റൈഡ് ചെയ്തുവെന്ന കാരണത്താല്‍ ഹാര്‍ലിയുടെ താക്കോല്‍ ഊരിമാറ്റിയതായും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

തടഞ്ഞു നിര്‍ത്തി അധിക്ഷേപം; സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' എന്ന് സോഷ്യല്‍ മീഡിയ

സംഭവങ്ങള്‍ മുഴുവന്‍ ക്യാമറ പകര്‍ത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ വിദഗ്ധമായി പൊലീസ് പിന്‍മാറുകയായിരുന്നു.

English summary
Arrogant Cop Stops Bikers For No Reason. Read in Malayalam.
Story first published: Tuesday, September 26, 2017, 11:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark