15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

Written By:

'ഒരു ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. എന്നാല്‍ പണം അത്ര ചെലവിടാനുമില്ല' - നിങ്ങളുടെ സ്ഥിതിയും ഇതാണോ? വിഷമിക്കേണ്ട ഒരു ബജാജ് അവഞ്ചറിനെ വാങ്ങി ഓട്ടോലോഗ് ഡിസൈനിന് അയച്ചു കൊടുത്താല്‍ മതി. തിരികെ കിട്ടുക ഒരു ഹാര്‍ലിയെ!

To Follow DriveSpark On Facebook, Click The Like Button
15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

സംഭവം യാഥാര്‍ത്ഥ്യമാണ്. ഓട്ടോലോഗ് ഡിസൈനിന്റെ മോഡിഫിക്കേഷന്‍ കിറ്റിലൂടെ ഇനി ബജാജ് അവഞ്ചറിനെ തനി ഹാര്‍ലിയാക്കാം.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

ഹെഡ്‌ലാമ്പ് കൗള്‍, എഞ്ചിന്‍ കവര്‍, സീറ്റ്, ടെയില്‍ കിറ്റ് ഉള്‍പ്പെടുന്ന ബോള്‍ട്ട്-ഓണ്‍ പാര്‍ട്ടുകളാണ് ഓട്ടോലോഗിന്റെ കണ്‍വേര്‍ഷന്‍ കിറ്റിലുള്ളത്.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

സിംഗിള്‍ സീറ്റ് പ്രേമികള്‍ക്ക് വേണ്ടി പ്രത്യേകമുള്ളതാണ് ടെയില്‍ കിറ്റ്. ബജാജ് അവഞ്ചറിന് ഹാര്‍ലി പരിവേഷം നല്‍കുന്നതില്‍ ഇതേ ടെയില്‍ കിറ്റുകള്‍ മുഖ്യ പങ്കും വഹിക്കുന്നുണ്ട്.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

15000 രൂപയാണ് ഓട്ടോലോഗ് കണ്‍വേര്‍ഷന്‍ കിറ്റിന്റെ വില. കാഴ്ചയില്‍ ഓട്ടോലോഗ് അവഞ്ചര്‍ 220, ഹാര്‍ലിയെ പോലെ തോന്നിക്കുമെങ്കിലും, പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ ഇവന്‍ ഹാര്‍ലിയുടെ ഏഴയലത്ത് വരില്ല.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

19 bhp കരുത്തും 17 Nm torque ഉം ഏകുന്നതാണ് അവഞ്ചറിന്റെ 220 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. അതേസമയം 47 bhp കരുത്തും 65 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റിന്റെ 750 സിസി, ലിക്വിഡ് കൂള്‍ഡ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അവഞ്ചറിന് വേണ്ടത് 12 സെക്കന്‍ഡാണ്; എന്നാല്‍ ഹാര്‍ലിയ്ക്ക് വേണ്ടതോ, 7 സെക്കന്‍ഡും.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത ടോപ്‌സ്പീഡായുള്ള ഹാര്‍ലിക്ക് മുന്നില്‍ അവഞ്ചറിനുള്ളത് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയുമാണ്.

15000 രൂപയ്ക്ക് ഒരു ഹാര്‍ലി; നിങ്ങളുടെ ബജാജ് അവഞ്ചറിനെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആക്കിയാലോ?

ഇതൊക്കെയാണെങ്കിലും, പാവപ്പെട്ടവന്റെ 'ഹാര്‍ലിയാണ്' ഓട്ടോലോഗ് അവഞ്ചര്‍ 220 എന്നതില്‍ യാതൊരു സംശയവുമില്ല.

Image Source: Facebook

English summary
Autologue Design’s Avenger Looks Similar To Harley Davidson. Read in Malayalam.
Story first published: Wednesday, August 16, 2017, 13:28 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark