പുതിയ മോട്ടോര്‍സൈക്കിളുകള്‍ ഒരുങ്ങുന്നു; വിപണിയില്‍ ശക്തമാകാന്‍ ബജാജ്
ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജ്, കൂടുതല്‍ മോട്ടോര്‍സൈക്കിളുമായി വിപണിയില്‍ എത്തും. ഏഴ് ശ്രേണികളിലായി പുത്തന്‍ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുകയാണ് ബജാജിന്റെ ലക്ഷ്യം.

ആഭ്യന്തര മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ബജാജിന്റെ വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു.

2018 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷം, 26 ശതമാനം വിപണി വിഹിതം നേടിയെടുക്കാനാണ് ബജാജ് ശ്രമിക്കുക.

ഡിസംബര്‍ മാസത്തോടെ ഏഴ് ശ്രേണികളിലും പുതിയ മോഡലുകളെ ബജാജ് അവതരിപ്പിക്കുമെന്ന് വാര്‍ഷിക പൊതുസമ്മേളനത്തില്‍ രാജീവ് ബജാജ് പറഞ്ഞു.

സിടി, പ്ലാറ്റിന, ഡിസ്‌കവര്‍, വി, അവഞ്ചര്‍, പള്‍സര്‍, ഡോമിനാര്‍ എന്നിങ്ങനെയാണ് ബജാജിന്റെ പ്രൊഡക്ട് പോര്‍ട്ട്‌ഫോളിയോ. നിലവില്‍, 20 ശതമാനത്തില്‍ എത്തി നില്‍ക്കുന്ന ബജാജിന്റെ വിപണി വിഹിതം.

നോട്ട് നിരോധനം, ബിഎസ് IV മാനദണ്ഡങ്ങള്‍, ജിഎസ്ടി മുതലായ ഘടകങ്ങള്‍ ബജാജ് മോട്ടോര്‍സൈക്കിളുകളുടെ വില്‍പനയെ കാര്യമായി സ്വാധീനിച്ചുവെന്നും ഇക്കാലയളവില്‍ വില്‍പന ശരാശരി കുറഞ്ഞതായും വാര്‍ഷിക പൊതു സമ്മേളനം വെളിപ്പെടുത്തി.

പുതിയ മോഡലുകളിലൂടെ വിപണിയില്‍ ശക്തമായ തിരിച്ച് വരവാണ് ബജാജ് ആഗ്രഹിക്കുന്നത്.

വിദേശ വിപണികളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്ന പള്‍സര്‍ NS 200 FI മോഡല്‍ ഇന്ത്യയില്‍ അവതരിക്കുമെന്ന സൂചനയുമുണ്ട്. നേരത്തെ, NS 160 യുടെ അവതരണത്തിലൂടെ 160 സിസി ശ്രേണിയില്‍ ബജാജ് സാന്നിധ്യമറിയിച്ച് കഴിഞ്ഞു.

പുതിയ മോഡലുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബജാജ് ഇപ്പോള്‍ ഒരുക്കമല്ല. കഴിഞ്ഞ 18 മാസത്തിനിടെ കമ്പനി പുറത്തിറക്കിയ മോട്ടോര്‍സൈക്കിളുകള്‍ക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബജാജ് വ്യക്തമാക്കി.


Click it and Unblock the Notifications