അവഞ്ചെർ ശ്രേണിയിലേക്ക് ബജാജിന്റെ കരുത്തൻ ക്രൂസർ ബൈക്ക്...
അവഞ്ചെർ ശ്രേണിയിലേക്ക് ബജാജ് പ്രകടനക്ഷമതയേറിയ അവെഞ്ചർ 400 ബൈക്ക് അവതരിപ്പിക്കുന്നു. ഈ വർഷം പകുതിയോടെയായിരിക്കും ബൈക്ക് അവതരണം.
ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാവായ ബജാജ് കഴിഞ്ഞ ഡിംസബറിലായിരുന്നു ഇതുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തുറ്റത് എന്നുപറയാവുന്ന ഡൊമിനാർ 400 ബൈക്കിനെ വിപണിയിലെത്തിച്ചത്. ഇതിനുതൊട്ടുപിന്നാലെ ഉയർന്ന പ്രകടനക്ഷമതയുള്ള മോട്ടോർസൈക്കിളിനെ അവെഞ്ചർ ശ്രേണിയിൽ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ബജാജ് എന്നുള്ള റിപ്പോർട്ടാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അവെഞ്ചർ കുടുംബത്തിൽ നിന്നു തന്നെയുള്ള പ്രകടനക്ഷമതയേറിയ ക്രൂസർ ബൈക്കായിരിക്കുമിത്. നിലവിലെ അവെഞ്ചർ ബൈക്കുകൾക്ക് കരുത്തേകുന്ന 375സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഇതിലും ഉപയോഗപ്പെടുത്തുക.

എന്നാൽ ക്രൂസർ ബൈക്ക് എന്ന നിലയിൽ മികച്ച ടോർക്കും പവറും നൽകുന്നതിന് ഉതകുന്ന തരത്തിൽ എൻജിനിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന. ഈ വർഷം പകുതിയോടെയായിരിക്കും അവെഞ്ചർ 400-ന്റെ അരങ്ങേറ്റം.

35 മുതൽ 38 വരെ ബിഎച്ച്പിയും 32 മുതൽ 34 വരെ ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുള്ള രീതിയിലായിരിക്കും എൻജിനിലുണ്ടാകുന്ന മാറ്റം.

അടുത്തിടെ പൾസർ ശ്രേണിയിലുള്ള എല്ലാ ബൈക്കുകളേയും ബിഎസ്-IVചട്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള എൻജിൻ ഉൾപ്പെടുത്തി പുതുക്കിയെടുത്തിരുന്നു. അതിനിടെ പൾസർ 200എൻഎസ് ബൈക്കിനെ വീണ്ടുമവതരിപ്പിക്കാനിരിക്കുകയാണ് ബജാജ്.

അവെഞ്ചർ ശ്രേണിയിലേക്ക് എത്തിച്ചേരുന്ന ഈ പുത്തൻ ബൈക്ക് മൊത്തത്തിൽ ഈ ശ്രേണിയിലുള്ള ബൈക്കുകളുടെ വില്പന മെച്ചപ്പെടുത്തുമെന്നുള്ള വിശ്വാസത്തിലാണ് കമ്പനി.

മുൻ മോഡലുകളെ അപേക്ഷിച്ച് പ്രത്യേക ഡിസൈനിലായിരിക്കും അവെഞ്ചർ 400 അവതരിക്കുക. ടൂറിംഗിന് മികച്ച ബൈക്കെന്ന നിലയ്ക്ക് ഏവരും പൊതുവിൽ തിരഞ്ഞെടുക്കുന്നൊരു ബൈക്കാണ് അവെഞ്ചർ.

മികച്ച റൈഡിംഗ് പൊസിഷനും ഹാന്റലിംഗും ഡ്രൈവിംഗ് അനുഭൂതിയും ഈ ബൈക്കിനെ മികച്ചൊരു ടൂറർ ആക്കിമാറ്റുന്നു.

എക്സ്ഷോറൂം വില 1.75 ലക്ഷത്തിനായിരിക്കും ഈ ബൈക്ക് വിപണിയിലെത്തിച്ചേരുക. ഡൊമിനാർ 400-നേക്കാളും ഒരല്പം വിലക്കൂടതലാണ് ഈ ബൈക്കിന്.

ക്രൂസർ സെഗ്മെന്റിലെ റോയൽ എൻഫീൽഡ് തണ്ടർബേണ്ട് ഉൾപ്പെടെയുള്ള എല്ലാ ബൈക്കുകൾക്കും വലിയൊരു പോരാളിയെയാണ് ബജാജ് അവഞ്ചെർ 400-ലൂടെ കാഴ്ചവയ്ക്കുന്നത്.

കെടിഎം ഡ്യൂക്കിനെ വെല്ലാൻ യമഹ എഫ്‌സി 25 അവതരിച്ചു
കൂടുതൽ കരുത്തും സ്പോർടിയുമായി പുത്തൻ യമഹ ആർ15
ബൈക്ക് പ്രേമികൾക്കായി യമഹയുടെ പുതുതായി ലോഞ്ച് ചെയ്ത എഫ്‌സി 25 ബൈക്ക് ഇമേജുകൾ


Click it and Unblock the Notifications








