ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

Written By:

സിടി 100, പ്ലാറ്റിന മോഡലുകളുടെ പുതിയ വേരിയന്റുകളെ ബജാജ് ഓട്ടോ പുറത്തിറക്കി. സിടി 100 ഇഎസ് അലോയ്, പ്ലാറ്റിന ഇഎസ് സ്‌പോക്ക് വേരിയന്റുകളെയാണ് ബജാജ് പുതുതായി അണിനിരത്തിയിരിക്കുന്നത്.

ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

42,650 രൂപയാണ് പ്ലാറ്റിന ഇഎസ് സ്‌പോക്ക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. അലോയ് വീലുകള്‍ക്ക് പകരം സ്‌പോക്ക് വീല്‍ ലഭിക്കുന്ന ഇഎസ് സ്‌പോക്ക് വേര്‍ഷന്‍, പ്ലാറ്റിനയുടെ എന്‍ട്രി ലെവല്‍ വേരിയന്റാണ്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

8.1 bhp കരുത്തും 8.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 102 സിസി എഞ്ചിനാണ് ബജാജ് പ്ലാറ്റിനയ്ക്ക് ലഭിക്കുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് പ്ലാറ്റിനയില്‍ ബജാജ് നല്‍കുന്നതും.

ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

41,997 രൂപയാണ് സിടി 100 ഇഎസ് അലോയ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. സിടി 100 നിരയിലെ ടോപ് വേരിയന്റാണ് ഇഎസ് സ്‌പോക്ക് അലോയ്.

ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

ബജാജ് നിരയിലെ മറ്റ് മോഡലുകള്‍ക്ക് സമാനമായ അലോയ് വീലുകളാണ് ഇഎസ് അലോയ് വേരിയന്റിലൂടെ ബജാജിന് ലഭിച്ചിരിക്കുന്നത്. അലോയ് വീലുകള്‍ക്ക് ഒപ്പം, ഇലക്ട്രിക് സ്റ്റാര്‍ട്ടും പുതിയ വേരിയന്റില്‍ ഇടംപിടിക്കുന്നു.

ബജാജ് സിടി 100 നും പ്ലാറ്റിനയ്ക്കും പുതിയ വേരിയന്റുകള്‍ എത്തി

99.3 സിസി എഞ്ചിനാണ് സിടി 100 ല്‍ ബജാജ് നല്‍കുന്നത്. 8.1 bhp കരുത്തും 8.05 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ബജാജ് ലഭ്യമാക്കുന്നതും. സിടി 100 നിരയില്‍ 3300 രൂപ വിലവര്‍ധനവിലാണ് പുതിയ വേരിയന്റ് ഇഎസ് അലോയ് സാന്നിധ്യമറിയിക്കുന്നത്.

കൂടുതല്‍... #ബജാജ് #bajaj #new launch
English summary
Bajaj Launches New Variants Of The CT100 And Platina. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark