കുഞ്ഞന്മാരില്‍ വമ്പനായി ബജാജ് സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

Written By:

ബജറ്റ് ശ്രേണിയിലെ ഹിറ്റ് മോഡലുകള്‍ എല്ലാം ഇപ്പോള്‍ ഭാരത് സ്‌റ്റേജ് IV എഞ്ചിന്‍ വേര്‍ഷനില്‍ അവതരിച്ച് കൊണ്ടിരിക്കുകയാണ്. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ഹിറ്റ് മോഡല്‍ ബജാജ് സിടി 100 ആണ് നിരയിലേക്ക് അവസാനമായി വന്നെത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

29988 രൂപ വിലയിലാണ് ബജറ്റ് മോഡല്‍ സിടി 100 നെ ബജാജ് അണിനിരത്തിയിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). മൂന്ന് വ്യത്യസ്ത വേരിയന്റിലാണ് ബജാജ് സിടി 100 വിപണിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

ബേസ് വേരിയന്റായ സിടി 100 B നെ റൗണ്ട് ഹെഡ്‌ലാമ്പിലാണ് ബജാജ് ഒരുക്കിയിരിക്കുന്നത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

അതേസമയം, മറ്റ് രണ്ട് വേരിയന്റുകളിലും സാധാരണ ഹെഡ്‌ലാമ്പാണ് ബജാജ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

ബജാജ് സിടി 100 ന്റെ ടോപ് വേരിയന്റിന് മാത്രമാണ് അലോയ് വീല്‍ ലഭിച്ചിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

99.27 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് ബാജാജ് സിടി 100 വന്നെത്തുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് സിടി 100 ഉപഭോക്താവിന് ലഭിക്കുക.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

7500 rpm ല്‍ 8.1 bhp കരുത്തും 4500 rpm ല്‍ 8.05 Nm torque മാണ് ബജാജ് സിടി 100 എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ സിടി 100 ന് സാധിക്കുമെന്ന് ബജാജ് വ്യക്തമാക്കുന്നു.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

ഫ്രണ്ട് ടയറില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, പിന്‍ ടയറില്‍ സ്പ്രിംഗ് ഇന്‍ ട്വിന്‍ ഷോക്കുകളുമാണ് സിടി 100 ന് ലഭിച്ചിരിക്കുന്നത്. ഇരു ടയറുകളിലും 110 mm ഡ്രം ബ്രേക്കുകളാണ് ബജാജ് നല്‍കിയിരിക്കുന്നത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

ബജാജ് സിടി 100 ന്റെ അലോയ് വീല്‍ വേര്‍ഷന്റെ ഭാരം 108 കിലോഗ്രാമാണ്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

അതേസമയം, റെഗുലര്‍ സ്റ്റീല്‍ വീല്‍ വേരിയന്റിന് ടോപ് വേരിയന്റിനെക്കാളും ഒരു കിലോഗ്രാം കുറവാണ്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

10.5 ലിറ്റര്‍ ഇന്ധനശേഷിയുള്ള ഫ്യൂവല്‍ ടാങ്കാണ് ബജാജ് സിടി 100B യില്‍ ബജാജ് നല്‍കുന്നത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ ഫീച്ചറും, നീളമേറിയ സീറ്റുകളും, മൂന്ന് ഇഞ്ച് വീതിയേറിയ ടയറുകളും ഉള്‍പ്പെടുന്നതാണ് സിടി 100 ന്റെ ഫീച്ചറുകള്‍.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

രണ്ട് വ്യത്യസ്ത കളറുകളിലാണ് സിടി 100 അവതരിക്കുന്നത്. ഫ്‌ളെയിം റെഡ്, എബോണി ബ്ലാക് എന്നീ രണ്ട് നിറങ്ങളിലാണ് സിടി 100 ലഭ്യമായിട്ടുള്ളത്.

കുഞ്ഞന്മാരില്‍ വമ്പനായി സിടി 100; 29988 രൂപ വിലയില്‍ വിപണിയില്‍

അതേസമയം ബ്ലൂ, റെഡ് ഡീക്കല്‍ ഓപ്ഷനുകളില്‍ എബോണി ബ്ലാക് കളര്‍ വേരിയന്റിനെ ബജാജ് നല്‍കുന്നുണ്ട്.

English summary
Bajaj CT100 with BSIV compliant engine launched in India. Price, Specs and more in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark