ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബജാജും; 2017 ഡിസ്‌കവര്‍ 125 വിപണിയില്‍

Written By: Dijo

റോയല്‍ എന്‍ഫീല്‍ഡിന് പിന്നാലെ ബജാജും ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ മോഡല്‍ നിരയുമായി രംഗത്ത്. നേരത്തെ, ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സീരിസിലും ബജാജാ ഓട്ടോ അപ്‌ഡേഷന്‍ കൊണ്ട് വന്നിരുന്നു. 2017 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ വിപണിയില്‍ എത്താവൂ എന്ന കര്‍ശന നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ബജാജ് ഓട്ടോയുടെ പുതിയ നടപടി.

പള്‍സറിന് പിന്നാലെയാണ് ഇടത്തരം ശ്രേണിയിലെ തങ്ങളുടെ ഹിറ്റ് മോഡല്‍ ഡിസ്‌കവറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനെയും ബജാജ് രംഗത്തെത്തിച്ചിരിക്കുന്നത്.

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനൊപ്പ, ഒരല്‍പം മുഖം മിനുക്കിയാണ് 2017 ഡിസ്‌കവര്‍ 125 നെ ബജാജ് ഓട്ടോ ഒരുക്കിയിട്ടുള്ളത്.

2017 ഡിസ്‌കവര്‍ 125 ന്റെ ഡ്രം ബ്രേക്ക് വേരിയന്റിനെ 50559 രൂപയ്ക്കാണ് (ദില്ലി എക്‌സ്‌ഷോറും വില) ബജാജ് ഓട്ടോ ലഭ്യമാക്കിയിരിക്കുന്നത്.

മുന്‍മോഡലിനെ അപേക്ഷിച്ച് 2017 ഡിസ്‌കവര്‍ 125 ല്‍ 1464 രൂപയുടെ വിലവര്‍ധനവാണ് വന്നിട്ടുള്ളത്. അതേസമയം, 2017 ഡിസ്‌കവര്‍ 125 ന്റെ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് വില വരുന്നത് 52559 രൂപയാണ് (ദില്ലി എക്‌സ്‌ഷോറൂം വില).

മുന്‍മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പുതുമയാര്‍ന്ന കളര്‍ സ്‌കീമുമായാണ് 2017 ഡിസ്‌കവര്‍ 125 നെ ബജാജ് അണിനിരത്തുന്നത്.

ഡീപ് റെഡ് ഗ്രാഫിക്‌സോട് കൂടിയ എബോണി ബ്ലാക്ക്, ഡീപ് ബ്ലൂ ഗ്രാഫിക്‌സോട് കൂടിയ എബോണി ബ്ലാക്ക്, ഇലക്ട്രാണ്‍ ബ്ലൂ, ഫ്‌ളെയിം റെഡ് എന്നിങ്ങനെയുള്ള നാല് കളര്‍ സ്‌കീമുകളിലാണ് 2017 ഡിസ്‌കവര്‍ 125 വിപണിയിലെത്തിയിട്ടുള്ളത്.

എന്നാല്‍ ഡിസൈന്‍ തലത്തില്‍ വലിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ ബജാജ് തയ്യാറായിട്ടില്ല. മുന്‍മോഡലിന് സമാനമായ ഡിസൈനാണ് 2017 ഡിസ്‌കവര്‍ 125 ലുമുള്ളത്.

അതേസമയം, 35 വാട്ട് ഡിസി ഹെഡ്‌ലാമ്പ്, വീതിയേറിയ പിന്‍ടയര്‍ എന്നിങ്ങനെയുള്ള ഒരുപിടി ഫീച്ചറുകള്‍ പുത്തന്‍ മോഡലിന് ബജാജ് നല്‍കിയിട്ടുണ്ട്.

ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 124.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് 2017 ഡിസ്‌കവര്‍ 125 ലുള്ളത്. 11 bhp കരുത്തും, 10.8 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് ബജാജ് നല്‍കിയിരിക്കുന്നത്.

130 mm ഡ്രം ബ്രേക്കുകളാണ് 2017 ഡിസ്‌കവര്‍ 125 ന്റെ ഇരു ചക്രങ്ങളിലും ബജാജ് ഒരുക്കിയിട്ടുള്ളത്. അതേസമയം, ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മുന്‍ചക്രത്തില്‍ 200 mm ഡിസ്‌ക് ബ്രേക്കാണ് ഉപഭോക്താവിന് ലഭിക്കുക.

120.5 കിലോഗ്രാമാണ് 2017 ഡിസ്‌കവര്‍ 125 ന്റെ ഭാരം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് പുത്തന്‍ ഡിസ്‌കവറിന്റെ ടോപ്‌സ്പീഡ്.

കൂടാതെ, മുന്‍മോഡലിന് സമാനമായ ഇന്ധനക്ഷമത 2017 ഡിസ്‌കവര്‍ 125 ഉം കാഴ്ചവെക്കുന്നു. 82.4 കിലോമീറ്ററാണ് പുത്തന്‍ മോഡലില്‍ ബജാജ് വാഗ്ദാനം ചെയ്യുന്നത്.

ഫോട്ടോ ഗാലറി

ഡ്യൂക്ക് 390 യെ വെല്ലുവിളിച്ച് 2016 ഡിസംബറില്‍ ബജാജ് അവതരിപ്പിച്ച ഡോമിനാര്‍ 400 ഇന്ത്യന്‍ വിപണിയില്‍ ശക്തമായി മുന്നേറുകയാണ്. ഡോമിനാര്‍ 400 ന്റെ ചിത്രങ്ങള്‍ താഴെ കാണാം.

 

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Auto has launched the 2017 Discover 125 with BS-IV compliant engine and few other cosmetic updates. The motorcycle gets wider rear tyre and DC lighting setup.
Please Wait while comments are loading...

Latest Photos