ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

Written By:

സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബജാജ് ഡോമിനാര്‍ 400 ല്‍ പുതിയ ഒരു കളര്‍ ഓപ്ഷന്‍ കൂടിയെത്തി. മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമിലാണ് സ്‌പോര്‍ട്‌സ് ക്രൂയിസറിനെ ബജാജ് ഓട്ടോ അവതരിപ്പിച്ചിരിക്കുന്നത്.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

മൂണ്‍ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം കളര്‍ സ്‌കീമുകളിലാണ് ഡോമിനാര്‍ 400 നേരത്തെ ലഭ്യമായിരുന്നത്. 1.41 ലക്ഷം രൂപ വിലയിലാണ് മാറ്റ് ബ്ലാക് എഡിഷന്‍ ബജാജ് ഡോമിനാര്‍ 400 (എബിഎസ് ഇല്ലാത്ത വേര്‍ഷന്‍) സാന്നിധ്യമറിയിക്കുക.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

അതേസമയം, 1.55 ലക്ഷം രൂപ വിലയിലാണ് എബിഎസ് മോഡല്‍ ഡോമിനാര്‍ 400 നെ ബജാജ് ഒരുക്കുന്നതും (ദില്ലി എക്‌സ്‌ഷോറൂം വില).

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

പുതിയ മാറ്റ് ബ്ലാക് എഡിഷനില്‍ മെക്കാനിക്കല്‍, കോസ്മറ്റിക് മാറ്റങ്ങള്‍ വരുത്താന്‍ ബജാജ് ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. അതിനാല്‍ മുന്‍ മോഡലുകള്‍ക്ക് സമാനമായ വിലയില്‍ തന്നെയാണ് മാറ്റ് ബ്ലാക് എഡിഷന്‍ ഡോമിനാര്‍ 400 എത്തുന്നത്.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

373.3 സിസി സിംഗിള്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ഒരുങ്ങുന്നത്. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡോമിനാര്‍ 400 ന് വേണ്ടത് 8.23 സെക്കന്‍ഡുകളാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലിപ്പര്‍ ക്ലച്ച്, ഡ്യൂവല്‍-ചാനല്‍ എബിഎസ് എന്നിങ്ങനെ നീളുന്നതാണ് ബജാജ് ഡോമിനാര്‍ 400 ലെ ഫീച്ചറുകള്‍.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കുകയാണ് ഡോമിനാര്‍ 400 ലൂടെ ബജാജ് ലക്ഷ്യമിടുന്നത്. പണത്തിനൊത്ത മൂല്യമാണ് വിപണിയില്‍ ബജാജ് ഡോമിനാര്‍ തരംഗം ഒരുക്കിയത്.

ബജാജ് ഡോമിനാര്‍ 400 മാറ്റ് ബ്ലാക് എഡിഷന്‍ ഇന്ത്യയില്‍ എത്തി

ക്രൂയിസര്‍ ശ്രേണിയില്‍ ഡോമിനാര്‍ തംരഗം നിലകൊള്ളുന്ന സാഹചര്യത്തില്‍, മാറ്റ് ബ്ലാക് കളര്‍ മോഡലിന്റെ പ്രചാരം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍... #ബജാജ് #new launch
English summary
Bajaj Dominar 400 Matte Black Edition Launched In India. Read in Malayalam.
Story first published: Saturday, July 8, 2017, 11:04 [IST]
Please Wait while comments are loading...

Latest Photos