ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

Written By:

സ്‌പോര്‍ട് ക്രൂയിസര്‍ ശ്രേണിയില്‍ പുതുതരംഗം തീര്‍ത്ത ഡോമിനാറിന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു. ബാജാജ് ഡോമിനാറിന്റെ നിലവിലെ വിലയില്‍ നിന്നും 1000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

1.36 ലക്ഷം രൂപ പ്രൈസ് ടാഗിലായിരുന്നു ബജാജ് ഡോമിനാര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. അതേസമയം, ഡോമിനാറിന്റെ എബിഎസ് വേരിയന്റ് കടന്നെത്തിയത് 1.5 ലക്ഷം രൂപ പ്രൈസ് ടാഗിലുമായിരുന്നു (ദില്ലി എക്‌സ്‌ഷോറൂം വില).

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

എന്നാല്‍ തുടർന്നുള്ള അഞ്ച് മാസത്തിനിടെ 3000 രൂപയോളമാണ് ഡോമിനാറില്‍ ബജാജ് കാലാനുസൃതമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

നിലവില്‍ ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍ 400. മാത്രമല്ല, സ്‌പോര്‍ട് ക്രൂയിസര്‍ ശ്രേണിയിലേക്കുള്ള ബജാജിന്റെ ആദ്യ ചുവട് വെയ്പ് കൂടിയാണ് ഡോമിനാര്‍ 400.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

കെടിഎമില്‍ നിന്നുമുള്ള എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ ഒരുങ്ങിയിരിക്കുന്നത്.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

373 സിസി, സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഡോമിനാറില്‍ ബാജാജ് ഉള്‍പ്പെടുത്തുന്നത്. 34 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബാജാജ് നല്‍കുന്നതും.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

ഡോമിനാര്‍ 400 ല്‍ ട്രിപിള്‍ സ്പാര്‍ക്ക് ടെക്‌നോളജിയാണ് ബജാജ് ഒരുക്കുന്നത്.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡോമിനാറിന്‍ വേണ്ടത് 8.2 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 148 കിലോമീറ്റര്‍ വേഗതയാണ് ഡോമിനാറിന്റെ ടോപ്‌സ്പീഡും.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

1.3 ലിറ്റര്‍ ശേഷിയുള്ള ഫ്യൂവല്‍ ടാങ്കാണ് ഡോമിനാറിനുള്ളത്.

ബജറ്റില്‍ ഒതുങ്ങുന്ന പ്രൈസ് ടാഗില്‍ ബജാജ് അവതരിപ്പിച്ച ഡോമിനാര്‍, 350 സിസി ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണിയായി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ്, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ എന്‍ഡില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുന്നതാണ് ഡോമിനാര്‍ 400 ന്റെ ഫീച്ചറുകള്‍.

ഡോമിനാര്‍ 400 ന്റെ വില ബജാജ് വീണ്ടും വര്‍ധിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡിനെ കൂടാതെ, കെടിഎം ഡ്യൂക്ക് 390 യുമായും ഡോമിനാര്‍ 400 വിപണിയില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ വിപണിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര മോജോയാണ് ഡോമിനാറിന്റെ യഥാര്‍ത്ഥ എതിരാളി.

കൂടുതല്‍... #ബജാജ്
English summary
Bajaj Dominar 400 Price Hiked. Read in Malayalam.
Story first published: Thursday, June 1, 2017, 12:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark