ഇത് ബജാജ് ഡോമിനാറും ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

Written By:

ഒരു കാലത്ത് ബജാജ് എന്നാല്‍ പള്‍സര്‍ മാത്രമായിരുന്നു. എന്നാല്‍ പവര്‍ ക്രൂയിസര്‍, ഡോമിനാര്‍ 400 ന്റെ കടന്നു വരവ്, ബജാജിന്റെ പ്രതിച്ഛായ പൂര്‍ണമായും മാറ്റി. ഇന്ന് റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ശ്രേണിയിലെ ശക്തമായ സാന്നിധ്യമാണ് ബജാജ് ഡോമിനാര്‍.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

ഡോമിനാറിന്റെ പ്രചാരം വര്‍ധിക്കുന്തോറും കൊണ്ട് പിടിച്ച മോഡിഫിക്കേഷന്‍ ശ്രമങ്ങളാണ് ബജാജിന്റെ പവര്‍ ക്രൂയിസറിന് മേല്‍ നടന്നു വരുന്നത്. ഓട്ടോലോഗ് ഡിസൈന്‍സിന്റെ ഡോമിവേലും, ഗ്രൗണ്ട് ഡിസൈന്‍സിന്റെ ഡോമിനാര്‍ അഡ്വഞ്ചറുമെല്ലാം ഇതിന് ഉദ്ദാഹരണങ്ങളാണ്.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

ഇപ്പോള്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു അവതാരം ചുവട് വെയ്ക്കുകയാണ്.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

സാക്ഷാല്‍ ഡോമിസ്ട്രാഡ - ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡോമിനാര്‍ അവതാരത്തെയാണ് ലൂവിയ ഇന്‍ഡസ്ട്രീസ് ഒരുക്കുന്നത് (ഡോമിനാര്‍ + മള്‍ട്ടിസ്ട്രാഡ).

Recommended Video
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

ലൂവിയ ഇന്‍ഡസ്ട്രീസിന്റെ കസ്റ്റം ആക്‌സസറി കിറ്റ് മുഖേന ഡോമിനാര്‍ 400 നെ ഡോമിസ്ട്രാഡയാക്കാം. 20 ഓളം ആക്‌സസറികള്‍ അടങ്ങുന്ന കസ്റ്റം ഡോമിസ്ട്രാഡ കിറ്റിനെ കൂടുതല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

പുതിയ എക്‌സ്‌ഹോസ്റ്റ്, റേഡിയേറ്റര്‍ ഗ്രില്‍, പുതിയ ഹാന്‍ഡ് ഗാര്‍ഡ്, ലഗേജ് റാക്ക്, ഹാന്‍ഡില്‍ ബാര്‍ റെയിസറുകള്‍, പില്യണ്‍ ബാക്ക് റെസ്റ്റ്, ഓഫ്-റോഡ് ടയറുകള്‍, ഉയര്‍ന്ന ഫ്രണ്ട് വിന്‍ഡ്‌സ്‌ക്രീന്‍, ഹാഫ് ഫെയറിംഗ്, പാനിയര്‍ മൗണ്ട് എന്നിങ്ങനെ നീളുന്നതാണ് കസ്റ്റം കിറ്റ് ആക്‌സസറികള്‍.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

34 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373 സിസി എഞ്ചിനാണ് ഡോമിനാറില്‍ ഒരുങ്ങുന്നത്. സ്ലിപ്പര്‍ ക്ലച്ചോട് കൂടിയ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡോമിനാറില്‍ ബജാജ് നല്‍കുന്നതും.

ഇത് ബജാജ് ഡോമിനാറും ഡ്യൂക്കാറ്റി മള്‍ട്ടിസ്ട്രാഡയും ഒത്ത് ചേര്‍ന്നൊരു 'ഡോമിസ്ട്രാഡ'

എന്തായാലും പൂര്‍ണ കിറ്റിനെ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഒരല്‍പം കൂടി കാത്തിരിക്കേണ്ടി വരും. അതേസമയം, ലൂവിയ ഇന്‍ഡസ്ട്രീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഏതാനും ചില ആക്‌സസറികളെ സ്വന്തമാക്കാനുള്ള അവസരവും നിലവിലുണ്ട്.

Image Source:Lluvia Industries

English summary
This is the Bajaj Dominar DomiStrada. Read in Malayalam.
Please Wait while comments are loading...

Latest Photos