ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

Written By:

പവര്‍ ക്രൂയിസര്‍ ടാഗോടെ വിപണിയില്‍ അവതരിച്ച ഡോമിനാര്‍ 400, ബജാജിന്റെ സങ്കല്‍പങ്ങള്‍ക്കും മേലെയാണ് വിജയം കൊയ്തത്. റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയ ശ്രേണിയില്‍, 'മറ്റൊരു ഓപ്ഷന്‍' എന്ന ഖ്യാതി ബജാജ് ഡോമിനാര്‍ വെട്ടിപിടിക്കുകയായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

ഡോമിനാറിന്റെ വര്‍ധിച്ച പ്രചാരത്തിന്റെ ചുവട് പിടിച്ചാണ് മാറ്റ്-ബ്ലാക് പതിപ്പിനെയും ഡോമിനാറില്‍ ബാജാജ് അടുത്തിടെ ഒരുക്കിയത്. എന്നാല്‍ ഡോമിനാറിനെ കേവലം മാറ്റ്-ബ്ലാക്കില്‍ തളച്ചിടാന്‍ പൂനെ ആസ്ഥാനമായ ഗ്രൗണ്ട് ഡിസൈന്‍സ് തയ്യാറല്ല.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

പവര്‍ ക്രൂയിസറിനെ അഡ്വഞ്ചര്‍ ബൈക്കായി പൊളിച്ചെഴുതിയ ഗ്രൗണ്ട് ഡിസൈന്‍സ്, ഡോമിനാര്‍ മോഡിഫിക്കേഷനുകള്‍ക്ക് പുതിയ മുഖം നല്‍കിയിരിക്കുകയാണ്.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

എബിഎസ് പതിപ്പോടെ എത്തുന്ന ഡോമിനാര്‍ 400 ലാണ് ഗ്രൗണ്ട് ഡിസൈന്‍സ് തങ്ങളുടെ കരവിരുത് തീര്‍ത്തിരിക്കുന്നത്. ഉയര്‍ത്തിയ ഫ്രണ്ട് സസ്‌പെന്‍ഷനും, മോട്ടോക്രോസ് സ്‌റ്റൈല്‍ മഡ്ഗാര്‍ഡും ഡോമിനാറിന് ഓഫ്-റോഡ് മുഖം നല്‍കുന്നു.

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

ഡോമിനാറിന്റെ സ്റ്റാന്‍ഡേര്‍ഡ് സസ്‌പെന്‍ഷനെ അപേക്ഷിച്ച് 90 mm കൂടുതല്‍ ട്രാവലാണ് ഫ്രണ്ട് സസ്‌പെന്‍ഷന് ലഭിച്ചിരിക്കുന്നത്.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

ഹെഡ്‌ലൈറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബ്ലാക് കവറും, ട്രാന്‍സ്പാരന്റ് വിന്‍ഡ്ഷീല്‍ഡും നക്കിള്‍ ഗാര്‍ഡും ഫ്രണ്ട് എന്‍ഡിന് ലഭിച്ച മാറ്റങ്ങളാണ്. നിയോണ്‍ ഗ്രീന്‍ കളര്‍ സ്‌കീം ലഭിച്ച അലോയികള്‍, പുതിയ അവതാരത്തിലേക്ക് ശ്രദ്ധ വിളിച്ച് വരുത്തുന്നു.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

ഡോമിനാറില്‍ ബജാജ് നല്‍കിയ എഞ്ചിന്‍ ക്രാഷ് ഗാര്‍ഡിന് പകരം, ഫോഗ് ലാമ്പുകള്‍ക്ക് ഒപ്പമുള്ള ആഫ്റ്റര്‍-മാര്‍ക്കറ്റ് ക്രാഷ് ബാറാണ് കസ്റ്റം ഡോമിനാറില്‍ ഗ്രൗണ്ട് ഡിസൈന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

പെരിമീറ്റര്‍ ഫ്രെയിമിനോട് ചേര്‍ന്നാണ് ഡീക്കലുകള്‍ ഇടംപിടിക്കുന്നതും; നിയോണ്‍ ഗ്രീന്‍ സ്‌കീമാണ് ഡീക്കലുകള്‍. ലഗേജ് പാനിയറും, ഓഫ്-റോഡിംഗിനായുള്ള ഡ്യൂവല്‍ പര്‍പസ് ടയറുകളുമാണ് കസ്റ്റം ഡോമിനാറിന്റെ മറ്റു വിശേഷങ്ങള്‍.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373.3 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഡോമിനാര്‍ 400 ന്റെ പവര്‍ഹൗസ്.

ബജാജ് ഡോമിനാറിന് ഒരു അഡ്വഞ്ചര്‍ പതിപ്പ്; ഗ്രൗണ്ട് ഡിസൈന്‍സിന്റെ അവതാരം ശ്രദ്ധ നേടുന്നു

6 സ്പീഡ് ഗിയര്‍ബോക്‌സില്‍ ലഭ്യമാവുന്ന ഡോമിനാര്‍ 400 ല്‍, സ്ലിപ്പര്‍ ക്ലച്ചാണ് ബജാജ് നല്‍കുന്നത്.

Image Source: Ground Designs

English summary
A Bajaj Dominar 400 Has Been Modified To Look Like An Adventure Bike. Read in Malayalam.
Story first published: Monday, September 11, 2017, 11:19 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark