ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

Written By:

ഇലക്ട്രിക് യുഗത്തിലേക്ക് കടക്കാന്‍ ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ബജാജും തയ്യാറെടുക്കുന്നു. 2020 ഓടെ ഇലക്ട്രിക് ശ്രേണിയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ബജാജ് എംഡി രാജീവ് ബജാജ് വെളിപ്പെടുത്തി.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

Livemint ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ബനൈറ്റ് എന്ന പ്രീമിയം ബ്രാന്‍ഡിന്റെ പണിപ്പുരയിലാണ് ബജാജ് - രാജീവ് ബജാജ് സൂചിപ്പിച്ചു.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

ടൂവീലര്‍ ശ്രേണിയിലെ ടെസ്‌ലയാകും പുതിയ അര്‍ബനൈറ്റ് ബ്രാന്‍ഡ് എന്ന് ബജാജ് കൂട്ടിച്ചേര്‍ത്തു.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

എന്തായാലും നിലവില്‍ വിപണിയിലുള്ള ചെലവ് കുറഞ്ഞ ഇലക്ട്രിക് ടൂ-വീലറുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സങ്കല്‍പമാണ് അര്‍ബനൈറ്റ് എന്ന് രാജീവ് ബജാജിന്റെ പ്രസ്താവന വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക ഇലക്ട്രിക് ടൂവീലറുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് പര്യാപ്തമല്ല; കുറഞ്ഞ കരുത്തും, പ്രകടനവുമാണ് ഇതിന് കാരണം.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

ബജാജിന് പുറമെ, ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇലക്ട്രിക് സ്‌കൂട്ടറിനെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക വിഭാഗം രൂപീകരിച്ച ആദ്യ ഇന്ത്യന്‍ ടൂവീലര്‍ നിര്‍മ്മാതാക്കള്‍ എന്ന ഖ്യാതി ബജാജ് ഉടന്‍ സ്വന്തമാക്കും.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

പ്രീമിയം ടൂവീലറുകള്‍ക്ക് ഒപ്പം, ത്രീവീലറുകളിലേക്കും ബജാജ് അര്‍ബനൈറ്റിന്റെ ശ്രദ്ധ പതിഞ്ഞേക്കാം. പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണികളിലേക്ക് അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങും.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

പ്രീമിയം ഇലക്ട്രിക് ടൂവീലറുകളിലേക്ക് ചുവട് ഉറപ്പിക്കുന്ന ബജാജിന് നിലവില്‍ ഒരു എതിരാളിയെ മാത്രമാകും നേരിടേണ്ടി വരിക. പൂനെ ആസ്ഥാനമായ ടോര്‍ക്ക് മോട്ടോര്‍സൈക്കിള്‍സിന്റെ T6X ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ബജാജിന്റെ പ്രീമിയം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് വെല്ലുവിളിയേകുക.

ടൂവീലറുകളിലെ 'ടെസ്‌ല'യാകാന്‍ ബജാജ്; അര്‍ബനൈറ്റ് അവതാരങ്ങള്‍ ഒരുങ്ങുന്നു

ഇതിന് പുറമെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ് കമ്പനി, ഏതര്‍ എനര്‍ജിയുടെ S340 സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറും മത്സരം കാഴ്ചവെച്ചേക്കും.

കൂടുതല്‍... #bajaj #ബജാജ് #auto news
English summary
Bajaj Looking To Enter Electric Vehicle Segment By 2020. Read in Malayalam.
Story first published: Thursday, September 14, 2017, 11:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark