ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

By Dijo Jackson

അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുകാറ്റിയെ ബജാജ് ഓട്ടോ സ്വന്തമാക്കുമെന്ന് സൂചന. ഓസ്ട്രിയന്‍ പങ്കാളി, കെടിഎമ്മുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് യൂറോപ്യന്‍ ഇതിഹാസത്തെ ബജാജ് സ്വന്തമാക്കുക.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

പുതിയ സഖ്യത്തിലേര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് വാര്‍ഷിക പൊതു സമ്മേളനത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വെളിപ്പെടുത്തി. എന്നാല്‍ ഡ്യുകാറ്റിയുമായുള്ള സഖ്യമാണോ എന്നതില്‍ രാജീവ് ബജാജ് വ്യക്ത നല്‍കിയില്ല.

Recommended Video

Ducati 1299 Panigale R Final Edition Launched In India | In Malayalam - DriveSpark മലയാളം
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന് കീഴിലുള്ള ഡ്യുകാറ്റിയെ സ്വന്തമാക്കുന്നതിനായി കടുത്ത മത്സരമാണ് നിലകൊള്ളുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, ഹീറോ മോട്ടോകോര്‍പ്, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവർ ഡ്യുകാറ്റിയെ സ്വന്തമാക്കുന്നതിനായുള്ള തീവ്രശമത്തിലാണ്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

പുതിയ സഖ്യത്തില്‍ ഏര്‍പ്പെടാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ബജാജ് എന്നും, അനന്ത സാധ്യതകളാണ് പുതിയ സഖ്യം ബജാജിന് തുറന്ന് നല്‍കുകയെന്നും രാജീവ് ബജാജ് പറഞ്ഞു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

സഖ്യം ചേരാനുള്ള എല്ലാ നടപടികളും ബജാജ് സ്വീകരിച്ച് കഴിഞ്ഞൂവെന്നും രാജീവ് ബജാജ് വ്യക്തമാക്കി.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മില്‍ 48 ശതമാനം ഓഹരിയാണ് ബജാജിനുള്ളത്. ബജാജുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍, 60000 യൂണിറ്റില്‍ നിന്നും 2.5 ലക്ഷം യൂണിറ്റുകളുടെ പ്രതിവര്‍ഷ വില്‍പനയാണ് കെടിഎം കണ്ടത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

'സ്‌പോര്‍ടി റൈഡിംഗ് മാത്രമാണ് കെടിഎം നല്‍കുന്നത്. ഇതിന് പുറത്ത് മറ്റൊരു ലോകമുണ്ട്. ഹാര്‍ലി ഡേവിഡ്‌സണും, ട്രയംഫും, റോയല്‍ എന്‍ഫീല്‍ഡും വാഴുന്ന ഈസി റൈഡിംഗ് ലോകത്ത് ബജാജിന് നിലവില്‍ ഇടംമില്ല' - ബജാജ് പോര്‍ട്ട്‌ഫോളിയോയില്‍ ഡ്യുകാറ്റിയുടെ ആവശ്യകത എന്തെന്ന് ചോദ്യത്തിന് രാജീവ് ബജാജ് സൂചിപ്പിച്ചു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

നിലവില്‍ കമ്മ്യൂട്ടര്‍-പ്രീമിയം ശ്രേണിയില്‍ ബജാജും, റേസിംഗ്-സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ കെടിഎം ശക്തമായി നിലകൊള്ളുന്നു. ഡ്യുകാറ്റിയുടെ കടന്ന് വരവ്, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ബജാജിന് മുന്‍തൂക്കം നല്‍കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

2012 ല്‍ 6000 കോടി രൂപയ്ക്കാണ് ജര്‍മ്മന്‍ കമ്പനി ഡ്യുക്കാറ്റിയെ സ്വന്തമാക്കിയത്. 800 സിസി മുതല്‍ 1200 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഡ്യുക്കാറ്റി മോഡലുകള്‍ ഏറെ പ്രശസ്തമാണ്. 2016 ല്‍ 4196 കോടി രൂപയുടെ വില്‍പനയാണ് ഡ്യുക്കാറ്റി നടത്തിയത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡ്യുകാറ്റിയെ ബജാജ് സ്വന്തമാക്കുന്നു?

വിദേശവിപണികളില്‍ തനത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഡ്യുക്കാറ്റി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ്
English summary
Bajaj-KTM Closing In On Acquisition Of Ducati? Read in Malayalam.
Story first published: Saturday, July 22, 2017, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X