എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

Written By:

ബജാജില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ഇത് തീരെ പ്രതീക്ഷിച്ചില്ല! നേര്‍ക്കുനേരുള്ള പോരാട്ടങ്ങള്‍ വിപണി പലകുറി കണ്ടിട്ടുണ്ടെങ്കിലും, ബജാജിന്റെ പുതിയ പരസ്യം അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

2017 ന്റെ തുടക്കത്തിലാണ്, റോയല്‍ എന്‍ഫീല്‍ഡുകളെ വെല്ലുവിളിച്ച് ബഡോമിനാറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്.

Recommended Video
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

350-500 സിസി ശ്രേണിയില്‍ കാലങ്ങളായി ആധിപത്യം പുലര്‍ത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്, ബജാജ് ഡോമിനാറിന്റെ വരവ് അപ്രതീക്ഷിത തിരിച്ചടിയുമേകി.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

ഡോമിനാര്‍ 400 ന്റെ അവതരണ വേളയില്‍ ബജാജിന്റെ മാനേജിംഗ് ഡയറക്ടര്‍, രാജീവ് ബജാജ് പറഞ്ഞ വാക്കുകളെ പരസ്യം അതേപടി ചിത്രീകരിച്ചിരിക്കുകയാണ്.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

ഐഷര്‍ മോട്ടോര്‍സിന്റെ സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ മികച്ച സുഹൃത്താണെന്ന് സൂചിപ്പിച്ച ബജാജ്, റോയല്‍ എന്‍ഫീല്‍ഡിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കാന്‍ സിദ്ധാര്‍ത്ഥ ലാലിന് സാധിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

'വേഗത കുറഞ്ഞ ബൈക്ക് ആവശ്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിനെ തെരഞ്ഞെടുക്കാം. ഇനി വേഗതയാര്‍ന്ന, കരുത്തന്‍ ബൈക്കാണ് ആവശ്യമെങ്കില്‍ ഡോമിനാറിനെ നിങ്ങള്‍ക്ക് റൈഡ് ചെയ്യാം' - പിന്നാലെ രാജീവ് ബജാജ് പറഞ്ഞ ഈ വാക്കുകള്‍ തുടക്കത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

ഒരു ഇടവേളയ്ക്ക് ശേഷം ഇതേ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഡോമിനാറിന്റെ പരസ്യവുമായി ബജാജ് വന്നിരിക്കുന്നത്.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

കേവലം റോയല്‍ എന്‍ഫീല്‍ഡിനെ മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരെയും അടച്ചാക്ഷേപിക്കുന്നതാണ് ബജാജിന്റെ പരസ്യം. പക്ഷെ നിലവില്‍ വില്‍പന കണക്കുകളില്‍ ഡോമിനാര്‍ ഏറെ പിന്നോക്കം പോയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കടലാസിലെ പുലിയായി ഡോമിനാര്‍ വാഴുമ്പോഴും, വില്‍പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബഹുദൂരം മുന്നിലാണ്.

927 ഡോമിനാറുകളെയാണ് ജൂണ്‍ മാസം ബജാജ് വിറ്റത്. അതേസമയം, 61671 യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡുകളാണ് ഇക്കാലയളവില്‍ ഉപഭോക്താക്കളില്‍ എത്തിയതും.

എന്നാലും റോയല്‍ എന്‍ഫീല്‍ഡിനോട് ഇത് വേണ്ടിയിരുന്നില്ല!; ബജാജിന്റെ പുതിയ പരസ്യം വൈറല്‍

എന്തായാലും ബജാജിനുള്ള മുഖമടച്ച മറുപടിയാണ് റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ കാത്തിരിക്കുന്നത്.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Makes Fun Of Royal Enfield In New Dominar 400 Avert. Read in Malayalam.
Story first published: Monday, August 14, 2017, 10:51 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark