എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

Written By:

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്‌ള പുതിയ പ്ലാറ്റിന കംഫോര്‍ടെക് പതിപ്പിനെ ബജാജ് ഇന്ത്യയില്‍ പുറത്തിറക്കി. 46,656 രൂപയാണ് ബജാജ് പ്ലാറ്റിന കംഫോര്‍ടെക്കിന്റെ എക്‌സ്‌ഷോറൂം വില.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

100 സിസി-150 സിസി ശ്രേണിയില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റ് ലഭിക്കുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് ബജാജ് പ്ലാറ്റിന കംഫോര്‍ടെക്.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് പുതിയ പ്ലാറ്റിന പതിപ്പില്‍ ഒരുങ്ങിയിട്ടുള്ളതെന്ന് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മികവേറിയ ഇന്ധനക്ഷമത, പ്ലാറ്റിന കംഫോര്‍ടെക് കാഴ്ചവെക്കുമെന്നും ബജാജ് വാദിക്കുന്നു.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

സില്‍വര്‍ ഡീക്കലുകളോടെയുള്ള എബണി ബ്ലാക്, റെഡ് ഡീക്കലുകളോടെയുള്ള കോക്‌ടെയില്‍ വൈന്‍ കളര്‍ സ്‌കീമുകളിലാണ് പുതിയ പതിപ്പ് ലഭ്യമാവുക.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

മറ്റ് 100 സിസി മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് 20 ശതമാനം കുലുക്കം കുറയ്ക്കുന്ന കംഫോര്‍ടെക് സാങ്കേതികതയാണ് പുതിയ മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നതെന്നും ബജാജ് പറയുന്നു.

Recommended Video - Watch Now!
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

സ്പ്രിംഗ് സോഫ്റ്റ് സീറ്റ്, റബ്ബര്‍ ഫൂട്ട്പാഡുകള്‍, ഡയറക്ഷണല്‍ ടയറുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ മികവേറിയ റൈഡിംഗും സ്ഥിരതയും പ്ലാറ്റിന കംഫോര്‍ടെക് കാഴ്ചവെക്കും.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റോടെയുള്ള പുതിയ ബജാജ് പ്ലാറ്റിന കംഫോര്‍ടെക് വിപണിയില്‍

7.8 bhp കരുത്തും 8.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ പ്ലാറ്റിന കംഫോര്‍ടെക്കിലും ഒരുങ്ങുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നതും. 111 കിലോഗ്രാമാണ് പ്ലാറ്റിന കംഫോര്‍ടെക്കിന്റെ ഭാരം.

കൂടുതല്‍... #bajaj #new launch #ബജാജ്
English summary
Bajaj Platina ComforTec With LED DRL Launched; Priced At ₹ 46,656. Read in Malayalam.
Story first published: Wednesday, October 11, 2017, 16:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark