ബജാജ് പൾസർ 200 എൻഎസ് അവതരിച്ചു...

Written By:

ഇന്ത്യൻ ഇരുചക്രവാഹന നിർമാതാവായ ബജാജ് പൾസർ 200എൻഎസ് നേക്കഡ് ബൈക്കിനെ വിപണിയിലെത്തിച്ചു. പുതിയ ബിഎസ്-IV എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന എൻജിനുമായിട്ടാണ് ഈ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ എത്തിച്ചേർന്നിരിക്കുന്നത്.

പൾസർ 200എൻഎസ് കൂടാതെ ബിഎസ്-IV എൻജിനും പുതിയ പെയിന്റ് സ്കീമിൽ ആർഎസ് 200 ബൈക്കിനേയും പുതിക്കിയവതരിപ്പിച്ചിട്ടുണ്ട്.

പുതിയ പെയിന്റ്, ബോഡി ഡെക്കാൽ എന്നീ പുതുമകളുമായാണ് പൾസർ 200എൻഎസിന്റെ വിപണിപ്രവേശം. ഗ്രാഫൈറ്റ് ബ്ലാക്ക്, മിറാഷ് വൈറ്റ്, വൈൽഡ് റെഡ് എന്നീ വ്യത്യസ്ത മൂന്ന് നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമായിരിക്കും.

23.5ബിഎച്ച്പിയും 18.3എൻഎം ടോർക്കും നൽകുന്ന 199.5സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് 4 വാൾവ് എൻജിനാണ് 200എൻഎസ് പൾസറിന് കരുത്തേകുന്നത്.

151 കിലോഗ്രാം ഭാരമാണ് ഈ പുതിയ ബൈക്കിനുള്ളത് പഴയ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 6കി.ഗ്രാം അധിക ഭാരമുണ്ട്. ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന തരത്തിൽ എൻജിനിൽ വരുത്തിയ മാറ്റമാണ് ഈ ഭാരക്കൂടതലിന് കാരണം.

ബൈക്കിനൊരു സ്പോർടി ലുക്ക് നൽകുന്ന രീതിയിൽ എൻജിൻ കൗൾ ഉൾപ്പെടുത്തിയതും ഒരു പുതുമയായി പറയാവുന്നതാണ്. ബ്രേക്കിംഗ് സംബന്ധിച്ച കാര്യങ്ങൾക്ക് മുന്നിൽ 280എംഎം ഡിസ്കും പിന്നിൽ 230എംഎം ഡിസ്കുമാണുള്ളത്.

മുന്നിലുള്ള ടെലിസ്കോപിക് സസ്പെൻനും പിന്നിലെ മോണോഷോക്കും ആ ബൈക്കിൽ അതെപടി മാറ്റമില്ലാതെ തന്നെ നിലനിർത്തിയിട്ടുണ്ട്.

ദില്ലി എക്സ്ഷോറൂം 96,453രൂപയ്ക്കാണ് പുതിയ പൾസർ 200എൻഎസ് വിപണിയിൽ അരങ്ങേറിയിരിക്കുന്നത്.

ഇതേ സെഗ്മെന്റിലുള്ള ടിവിഎസ് അപ്പാച്ചി ആർടിആർ 200 4വി, കെടിഎം ഡ്യൂക്ക് 200 എന്നീ ബൈക്കുകളായിരിക്കും ഈ പുതിയ പൾസർ ബൈക്കിന്റെ എതിരാളികൾ.

പുതിയ ബജാജ് പൾസർ 200 എൻഎസിന് കടുത്ത എതിരാളിയാകുന്ന അപ്പാച്ചി ആർടിആർ 200 4വി ബൈക്കിന്റെ ഇമേജുകൾക്ക് ഗ്യാലറി സന്ദർശിക്കൂ.

കൂടുതല്‍... #ബജാജ് #bajaj
English summary
2017 Bajaj Pulsar 200NS Launched With BS-IV Engine; Priced At Rs 96,453
Story first published: Tuesday, February 7, 2017, 11:41 [IST]
Please Wait while comments are loading...

Latest Photos