ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

Written By:

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കള്‍ അതത് മോഡലുകളിന്മേലുള്ള പുതുക്കിയ വില പ്രഖ്യാപിച്ച് വരികയാണ്. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജനപ്രിയ മോഡല്‍ പള്‍സര്‍ സീരീസിന്റെ വില ബജാജ് കുറച്ചു.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

ജിഎസ്ടിക്ക് കീഴില്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ടൂവീലറുകളില്‍ 28 ശതമാനം നികുതിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പുതിയ നികുതി ഘടനയുടെ അടിസ്ഥാനത്തില്‍ സീരീസിലെ മുഴുവന്‍ പള്‍സറുകളുടെയും വിലക്കുറഞ്ഞിരിക്കുകയാണ്.

ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

പള്‍സര്‍ സീരീസില്‍ 200 NS ലാണ് ഏറ്റവും ഉയര്‍ന്ന വിലക്കുറവ് രേഖപ്പെടുത്തുന്നത്. 1100 രൂപ വരെയാണ് 200 NS ല്‍ വന്ന് ചേര്‍ന്നിരിക്കുന്ന വിലക്കിഴിവ്.

ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

പള്‍സര്‍ 200 NS ല്‍ 705 രൂപയുടെ വിലക്കുറവ് രേഖപ്പടുത്തുമ്പോള്‍, പള്‍സര്‍ 220F ല്‍ 645 രൂപ വിലക്കുറവ് രേഖപ്പെടുത്തുന്നു. പള്‍സര്‍ 180 യിലും പള്‍സര്‍ 150 യിലും യഥാക്രമം 653 രൂപ, 629 രൂപ വിലക്കുറവാണ് ബജാജ് നല്‍കിയിരിക്കുന്നത്.

ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

Prices Ex-Showroom (Delhi)

Model Pre-GST Post-GST Price Difference
Bajaj Pulsar 135 LS Rs 61,177 Rs 60,705 Rs 472
Bajaj Pulsar 150 Rs 75,604 Rs 74,975 Rs 629
Bajaj Pulsar 180 Rs 80,546 Rs 79,893 Rs 653
Bajaj Pulsar 220F Rs 92,200 Rs 91,555 Rs 645
Bajaj Pulsar 200NS Rs 97,452 Rs 96,747 Rs 705
Bajaj Pulsar RS200 (non-ABS) Rs 122,881 Rs 121,891 Rs 990
Bajaj Pulsar RS200 (ABS) Rs 134,882 Rs 133,744 Rs 1,138
ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

നേരത്തെ, ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ സ്‌പോര്‍ട് ക്രൂയിസര്‍ ഡോമിനാര്‍ 400 ന്റെ വില ബജാജ് വര്‍ധിപ്പിച്ചിരുന്നു.350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകളിന്മേൽ 28 ശതമാനം നികുതിയും 3 ശതമാനം അധിക സെസും പ്രാബല്യത്തില്‍ വന്നതിനെ തുടർന്നാണ് ഡോമിനാർ 400 ന്റെ വില വർധിച്ചത്.

ജിഎസ്ടി; ബജാജ് പള്‍സറുകളുടെ പുതുക്കിയ വില ഇങ്ങനെ

നേരത്തെ, 30 ശതമാനം നികുതിയാണ് ടൂവീലറുകളില്‍ ചുമത്തിയിരുന്നത്.

കൂടുതല്‍... #ബജാജ്
English summary
Bajaj Pulsar Prices Drop After GST. Read in Malayalam.
Story first published: Thursday, July 6, 2017, 10:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark