ബജാജ് ഒരുക്കുന്ന പള്‍സര്‍ എന്‍എസ് 160 ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന നെയ്ക്കഡ് റെയ്ഞ്ച് പള്‍സര്‍ എന്‍എസ് 160 യുടെ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ടൂ-വീലര്‍ നിര്‍മ്മാതാക്കളായ ബജാജ് പുതിയ പള്‍സര്‍ എന്‍എസ് 160 യെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കവെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ബജാജ് ഒരുക്കുന്ന പള്‍സര്‍ എന്‍എസ് 160 ചിത്രങ്ങള്‍ പുറത്ത്

മറകൾ ഒന്നുമില്ലാതെ എത്തിയ പള്‍സര്‍ എന്‍എസ് 160 യെ IAB യാണ് പകര്‍ത്തിയത്. പള്‍സര്‍ എന്‍എസ് 200 ന് സമാനമായാണ് പള്‍സര്‍ എന്‍എസ് 160 യുടെയും ഘടനയെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ബജാജ് ഒരുക്കുന്ന പള്‍സര്‍ എന്‍എസ് 160 ചിത്രങ്ങള്‍ പുറത്ത്

ലിക്വിഡ് കൂളിംഗും റിയര്‍ ഡിസ്‌ക് ബ്രേക്കും മാത്രമാണ് എന്‍എസ് 160 യില്‍ വ്യത്യാസം പുലര്‍ത്തുന്നത്. 160.3 സിസി സിംഗിള്‍ സിലിണ്ടര്‍, ഒായില്‍-കൂള്‍ഡ് എഞ്ചിനിലാണ് പള്‍സര്‍ എന്‍എസ് 160 എത്തുന്നത്.

ബജാജ് ഒരുക്കുന്ന പള്‍സര്‍ എന്‍എസ് 160 ചിത്രങ്ങള്‍ പുറത്ത്

15 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍, 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. പള്‍സര്‍ എന്‍എസ് 160 യെ തുര്‍ക്കിയില്‍ ബജാജ് ഇതിനകം ലഭ്യമാക്കി കഴിഞ്ഞു.

പൾസർ

ഫ്രണ്ട് എന്‍ഡില്‍ സിംഗില്‍ ചാനല്‍ എബിഎസോടെയും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്ക് സെറ്റപ്പോടെയുമാണ് തുര്‍ക്കിയില്‍ എന്‍എസ് 160 എത്തുന്നത്.

പൾസർ

അതേസമയം, ഇന്ത്യന്‍ അവതരണത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി എബിഎസ് മോഡലില്‍ നഷ്ടപ്പെട്ടേക്കാം.

സുസൂക്കി ജിക്‌സര്‍, യമഹ FZ FI v2.0, ഹോണ്ട സിബി ഹോണറ്റ് 160 R എന്നിവരുമായാകും പള്‍സര്‍ എന്‍എസ് 160 മത്സരിക്കുക.

കൂടുതല്‍... #ബജാജ് #spy pics
English summary
Spy Pics: Bajaj Pulsar NS160 Spotted Testing In India. Read in Malayalam.
Story first published: Thursday, June 22, 2017, 10:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark