ബജാജ് പള്‍സര്‍ NS160 ഇന്ത്യയില്‍ അവതരിച്ചു — വില 82400 രൂപ

Written By:

അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ പുതിയ പള്‍സര്‍ NS160 യെ ബജാജ് ഓട്ടോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 82400 രൂപ വിലയിലാണ് പുതിയ പള്‍സര്‍ NS160 സാന്നിധ്യമറിയിക്കുന്നത് (പൂനെ എക്‌സ്‌ഷോറൂം വില).

പുതിയ പള്‍സറിന്റെ ഔദ്യോഗിക ലൊഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബജാജ് ഓട്ടോ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. എന്നാല്‍ പുനെയിലെയും മുംബൈയിലെയും വിവിധ ഡീലര്‍ഷിപ്പുകളില്‍ പള്‍സര്‍ NS160 വില്‍പനയ്ക്ക് എത്തിയെന്ന് Autocar India റിപ്പോര്‍ട്ട് ചെയ്യുന്നു.

15.5 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 160.3 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനിലാണ് പള്‍സര്‍ NS160 ഒരുങ്ങുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് NS160 യില്‍ കമ്പനി ലഭ്യമാക്കുന്നതും.

പള്‍സര്‍ NS200 ന് സമാനമായ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് NS160 യും എത്തുന്നത്. രൂപഘടനയില്‍ പള്‍സര്‍ സാമ്യത പുലര്‍ത്തുന്നുണ്ടെങ്കിലും, NS160 യുടെ 'സ്വിംഗ് ആം' NS200 നെക്കാളും ചെറുതാണ്.

സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, മോണോ ഷോക്ക് സസ്‌പെന്‍ഷനുകള്‍ എന്നിങ്ങനെ നീളുന്നതാണ് പള്‍സര്‍ NS160 യുടെ ഫീച്ചറുകള്‍. 

142 കിലോഗ്രാം ഭാരമാണ് NS160 യ്ക്കുള്ളത്. NS200 നെക്കാളും 10 കിലോഗ്രാം ഭാരക്കുറവിലാണ് NS160 എത്തുന്നതും.

നിലവില്‍ പ്രീ-ജിഎസ്ടി നിരക്കിലാണ് പള്‍സര്‍ NS160 വില്‍പനയ്ക്ക് വന്നിരിക്കുന്നതെന്ന് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നു. 

ജൂലായ് ഒന്ന് മുതല്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുമെന്നും ഡീലര്‍ഷിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, മൂന്നാഴ്ചയ്ക്കുള്ളില്‍ പുതിയ പള്‍സര്‍ NS160 ഷോറൂമുകളില്‍ എത്തുമെന്ന് ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ പറഞ്ഞു.

കൂടുതല്‍... #ബജാജ്
English summary
Bajaj Pulsar NS160 Launched In India — Priced At Rs 82,400. Read in Malayalam.
Story first published: Tuesday, June 27, 2017, 19:16 [IST]
Please Wait while comments are loading...

Latest Photos