ഡോമിനാറിന് പിന്നാലെ പള്‍സറിനും ബജാജ് വിലവര്‍ധിപ്പിച്ചു; പുതിയ വില ഇങ്ങനെ

Written By:

ഡോമിനാര്‍ 400 ന് പിന്നാലെ പള്‍സര്‍ ബൈക്കുകളുടെയും വില ബജാജ് ഓട്ടോ വര്‍ധിപ്പിച്ചു. പള്‍സര്‍ നിരയിലെ മുഴുവന്‍ മോഡലുകളിലും 1001 രൂപയുടെ വില വര്‍ധനവാണ് ബജാജ് നടപ്പിലാക്കിയിരിക്കുന്നത്.

പുതുക്കിയ ബജാജ് പള്‍സര്‍ വില ഇങ്ങനെ-

— ബജാജ് പള്‍സര്‍ RS 200 (നോണ്‍ എബിഎസ്) : 122881 രൂപ
— ബജാജ് പള്‍സര്‍ RS 200 (എബിഎസ്) : 134882 രൂപ
— ബജാജ് പള്‍സര്‍ NS 200 : 97452 രൂപ

— ബജാജ് പള്‍സര്‍ 200 : 92200 രൂപ
— ബജാജ് പള്‍സര്‍ 180 : 80546 രൂപ
— ബജാജ് പള്‍സര്‍ 150 : 75604 രൂപ
— ബജാജ് പള്‍സര്‍ 135 LS : 61177 രൂപ

(വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി)

ഡോമിനാറിന് പിന്നാലെ പള്‍സര്‍ നിരയുടെയും വില വര്‍ധിപ്പിച്ചത്, കൂടുതല്‍ മോഡലുകളുടെ വിലവര്‍ധനവിലേക്കാണ് സൂചന നല്‍കുന്നത്. 

ബജാജ് ഒരുക്കുന്ന അവഞ്ചര്‍, V സീരീസ്, സിടി 100 മോഡലുകളില്‍ ഇത് വരെയും കമ്പനി ഇത് വരെയും വിലവര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളിലും ഈ മോഡലുകളിലും കമ്പനി വില വര്‍ധിപ്പിക്കാനുള്ള സാധ്യത നിലകൊള്ളുന്നു.

ഏപ്രില്‍ മാസത്തെ ആഭ്യന്തര വില്‍പന കണക്കുകളില്‍ ബജാജ് പിന്നോക്കം പോയിരുന്നു. നേരത്തെ, ഡോമിനാറില്‍ 1000 രൂപയുടെ വിലവര്‍ധനവാണ് ബജാജ് കൊണ്ട് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 3000 രൂപയോളമാണ് ഡോമിനാറില്‍ ബജാജ് കാലാനുസൃതമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍... #ബജാജ്
English summary
The Bajaj Pulsar Range To Cost More — Prices Increased. Read in Malayalam.
Story first published: Monday, June 5, 2017, 13:15 [IST]
Please Wait while comments are loading...

Latest Photos