ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

Written By:

വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചാണ് ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിളും കൈകോര്‍ത്തത്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ട്രയംഫുമായുള്ള സഖ്യം ബജാജ് വെളിപ്പെടുത്തിയതും.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

സഖ്യം ചേര്‍ന്നതിന് പിന്നാലെ പുതിയ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിന്റെ വികസനത്തില്‍ ഇരു കമ്പനികളും സംയുക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

മധ്യനിര മോട്ടോര്‍സൈക്കിളുകളില്‍ പുതിയ നിരയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഇരു കമ്പനികളും ആരംഭിച്ചതായി ട്രയംഫ് മോട്ടോര്‍സൈക്കില്‍ സിഇഒ നിക്ക് ബ്ലൂര്‍ വ്യക്തമാക്കി.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

വരും ഭാവിയില്‍ തന്നെ പുതിയ മോട്ടോര്‍സൈക്കിളിന്റെ കുടുതല്‍ വിവരങ്ങള്‍ തങ്ങള്‍ പുറത്തറിയിക്കുമെന്ന് നിക്ക് ബ്ലൂര്‍ പറഞ്ഞു. നെയ്ക്ക്ഡ്, ഫെയേഡ് എന്നിങ്ങനെ വിവിധ വേരിയന്റുകളിലാകും പുതിയ മോട്ടോര്‍സൈക്കിള്‍ വന്നെത്തുകയെന്നും നിക്ക് ബ്ലൂര്‍ സൂചിപ്പിച്ചു.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

ഇരു കമ്പനികളും ചേര്‍ന്ന വികസിപ്പിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ആദ്യം ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

ഇതിന് പുറമെ, ട്രയംഫിന്റെ നിലവിലുള്ള വിപണികളിലേക്കും, ബജാജ് ഓട്ടോയുടെ രാജ്യാന്തര വിപണികളിലേക്കും പുതിയ മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്യപ്പെടും.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

400 സിസി മുതല്‍ 800 സിസി സീരീസിലുള്ള മോട്ടോര്‍സൈക്കിളുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയ ശ്രേണിയിലേക്ക് ശക്തമായ ചുവടുനീക്കമാണ് ബജാജിന്റെ ലക്ഷ്യം.

ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡോ?; ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നും പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നു

വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ ബജാജ്-ട്രയംഫ് സഖ്യത്തില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളിനെ പ്രതീക്ഷിക്കാം. നിലവില്‍ ഹരിയാനയിലെ മനേസറില്‍ നിന്നും അസംബിള്‍ ചെയ്താണ് മോട്ടോര്‍സൈക്കിളുകളെ ട്രയംഫ് അവതരിപ്പിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Bajaj-Triumph Begins Developing New Middleweight Motorcycle. Read in Malayalam.
Please Wait while comments are loading...

Latest Photos