ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

Written By:

വിപണിയെ ഞെട്ടിച്ച് ബജാജും ട്രയംഫും കൈകോര്‍ക്കുന്നു. പുതുനിര മിഡ്-റേഞ്ച് മോട്ടോര്‍സൈക്കിളുകളെ ബജാജും ട്രയംഫും സംയുക്ത പങ്കാളിത്തത്തിലൂടെ അവതരിപ്പിക്കും.

To Follow DriveSpark On Facebook, Click The Like Button
ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

നേരത്തെ, ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ ബജാജ് ശ്രമിച്ചിരുന്നു. അടുത്തിടെ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ സഖ്യത്തെ കുറിച്ച് പരാമര്‍ശിച്ച ബജാജ്, ട്രയംഫിലേക്കുള്ള സൂചനയായിരുന്നു നല്‍കിയത്.

ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

എന്നാല്‍ ബജാജും ഡ്യുക്കാറ്റിയും തമ്മിലുള്ള കരാറായി ഏവരും അതിനെ തെറ്റിദ്ധരിച്ചു. എന്തായാലും ട്രയംഫുമായുള്ള സഖ്യത്തെ കുറിച്ച് ബജാജ് തന്നെയാണ് ഇപ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.

Recommended Video
2017 Kawasaki Ninja 1000 Launched In India | In Malayalam - DriveSpark മലയാളം
ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

ശ്രേണിയില്‍ ട്രയംഫ് പുലര്‍ത്തുന്ന ആധിപത്യത്തിന്റെ ആനുകൂല്യം ഇനി ബജാജിന് തുണയേകും. ട്രയംഫിന്റെ കരുത്തില്‍ ഹൈ-കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകളിലേക്ക് ബജാജും കൈകടത്തുമെന്നാണ് സൂചന.

ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

ബജാജുമായുള്ള സംഖ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ട്രയംഫും ആരംഭിക്കും. ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ വില കുറയുന്നതിലേക്ക് പുതിയ സഖ്യം വഴിതെളിക്കുമെന്നാണ് വിലയിരുത്തൽ.

ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

നിലവില്‍ അസംബിള്‍ ചെയ്താണ് മോട്ടോര്‍സൈക്കിളുകളെ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ബജാജുമായുള്ള സഖ്യത്തിന്റെ പശ്ചാത്തലത്തില്‍ ബജാജിന്റെ പൂനെ പ്ലാന്റില്‍ നിന്നും ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ ഉത്പാദിപ്പിക്കപ്പെടും.

ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

ക്രൂയിസര്‍ ശ്രേണിയിലേക്ക് ട്രയംഫിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ബജാജ് മോട്ടോര്‍സൈക്കിളുകളെയും ഇനി വിപണിയില്‍ പ്രതീക്ഷിക്കാം.

ഡ്യുക്കാറ്റി അല്ല, ബജാജ് കൈകോര്‍ക്കുന്നത് ട്രയംഫുമായി

നേരത്തെ, ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎമ്മുമായുള്ള സംയുക്ത പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ട്രി-ലെവല്‍ പെര്‍ഫോര്‍മന്‍സ് ശ്രേണിയില്‍ ബജാജ് ആധിപത്യം കൈയ്യടക്കിയത്.

കൂടുതല്‍... #ബജാജ് #bajaj
English summary
Triumph Motorcycles And Bajaj Auto Announce Partnership. Read in Malayalam.
Story first published: Tuesday, August 8, 2017, 16:51 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark