250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

Written By:

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി കുതിക്കുകയാണ്. ആക്ടിവയും, ജൂപിറ്ററും, ആക്‌സസും ആധിപത്യം പുലര്‍ത്തുന്ന സ്‌കൂട്ടര്‍ ശ്രേണിയിലേക്കാണ് ഇന്ന് രാജ്യാന്തര നിര്‍മ്മാതാക്കള്‍ കണ്ണുവെക്കുന്നത്.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

ഇറ്റാലിയന്‍ ടൂ-വീലര്‍ നിര്‍മ്മാതാക്കളായ ബെനലിയുടെ പുതിയ സ്‌കൂട്ടറാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നതും. പൂനെയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന സഫെറാനൊ 250 യുടെ ചിത്രങ്ങള്‍ ബെനലിയുടെ പുതിയ നീക്കം വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

250 സിസി സ്‌കൂട്ടറാണ് സഫെറാനൊ 250. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ ബെനലി ലഭ്യമാക്കുന്ന സഫെറാനൊ 250 യുടെ പ്രൈസ് ടാഗ്, 45.55.000 Rp യാണ് (ഏകദേശം 2.18 ലക്ഷം രൂപ).

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

എന്തായാലും ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ സ്‌കൂട്ടര്‍, പുതിയ ഇന്ത്യന്‍ അവതാരത്തിലേക്കുള്ള സൂചനയാണ്.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

2017-18 സാമ്പത്തിക വര്‍ഷം കൂടുതല്‍ മോഡലുകളെ അവതരിപ്പിക്കുമെന്ന് ഡിഎസ്‌കെ ബെനലി നേരത്തെ സൂചന നല്‍കിയിരുന്നു. അതിനാല്‍, ക്യാമറ പകര്‍ത്തിരിക്കുന്ന സഫെറാനൊയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ളതാണെന്നാണ് നിഗമനം.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

249.77 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സഫെറാനൊയില്‍ ഒരുങ്ങുന്നത്. 20.7 bhp കരുത്തും 20.83 Nm torque ഉം ഏകുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

ഡ്യുവല്‍ ഡിസ്‌കുകള്‍ ഫ്രണ്ട് എന്‍ഡിലും, സിംഗിള്‍ ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്ന സഫെറാനൊയുടെ ഭാരം 155 കിലോഗ്രാമാണ്.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

12 ലിറ്ററാണ് സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. ഡ്യുവല്‍ ഹെഡ്‌ലാമ്പ് സെറ്റപ്പ്, വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്ലീക്ക് ടെയില്‍ ലാമ്പ് എന്നിവയാണ് മോഡലിന്റെ ഫീച്ചറുകള്‍.

250 സിസി സ്‌കൂട്ടറുമായി ബെനലി ഇന്ത്യയില്‍; ക്യാമറ പകര്‍ത്തിയ സഫെറാനൊ 250 യുടെ ചിത്രങ്ങള്‍

നിലവില്‍ ഇന്ത്യൻ 250 സിസി സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരങ്ങളില്ലാത്തത്, സഫെറാനൊയുടെ വരവിന് കരുത്തേകും.

കൂടുതല്‍... #ബെനലി #benelli #spy pics
English summary
Spy Pics: Benelli Zafferano 250 Scooter Spotted Testing In India. Read in Malayalam.
Story first published: Thursday, August 10, 2017, 17:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark