പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

Written By:

ഇന്ത്യന്‍ വിപണിയില്‍ അതിവേഗം പ്രചാരം നേടിയ ബൈക്കുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍ NS200. മോട്ടോര്‍സൈക്കിളിന്റെ മികവും ശേഷിയും സംബന്ധിച്ച് ഉപഭോക്താക്കള്‍ ഇന്ന് വരെയും പരാതി ഉന്നയിച്ചിട്ടില്ലെന്നതാണ് മോഡലിന്റെ വിജയം.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

പക്ഷെ, NS200 ല്‍ എബിഎസിനെ നല്‍കാന്‍ വിസമ്മതിച്ച ബജാജിന്റെ നടപടി, ഇന്ത്യന്‍ ഉപഭോക്താക്കളില്‍ എന്നും നിരാശ പടര്‍ത്തി. പള്‍സര്‍ NS200 ന്റെ രാജ്യാന്തര പതിപ്പുകളില്‍ എബിഎസ് ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ഇന്ത്യന്‍ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

എന്തായാലും ആ കുറവ് പരിഹരിക്കാന്‍ ബജാജ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

എബിഎസോട് കൂടിയ കൂടിയ അപ്‌ഡേറ്റഡ് പള്‍സര്‍ NS200 നെ ബജാജ് ഉടന്‍ അവതരിപ്പിക്കും. FI ഡെക്കേലുകളോട് കൂടിയ പുതിയ പള്‍സര്‍ NS200 ന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വരാനിക്കുന്ന മോട്ടോര്‍സൈക്കിളില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ഇടംപിടിക്കില്ല.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

നിലവിലുള്ള കാര്‍ബ്യുറേറ്ററില്‍ തന്നെയാകും പുതിയ പള്‍സര്‍ NS200 എത്തുകയെന്ന് ബജാജ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

പള്‍സര്‍ RS200 ല്‍ ഇടംപിടിക്കുന്ന സിംഗിള്‍ ചാനല്‍ എബിഎസ് സിസ്റ്റമാണ് പുതിയ പള്‍സര്‍ NS200 ലും ഒരുങ്ങുന്നത്. മറ്റ് മോട്ടോര്‍സൈക്കിള്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

എബിഎസ് ഡെക്കേല്‍ സാന്നിധ്യമാകും പുതിയ പള്‍സര്‍ NS200 നെ നോണ്‍-എബിഎസ് പതിപ്പില്‍ നിന്നും വേറിട്ട് നിര്‍ത്തുക.

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്; ബുക്കിങ്ങ് ആരംഭിച്ചു

പുതിയ പള്‍സര്‍ NS200 എബിഎസിന് മേലുള്ള ബുക്കിംഗ് ഘട്ടം ഘട്ടമായി ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

കൂടുതല്‍... #bajaj #ബജാജ് #auto news
English summary
Bookings Open For Bajaj Pulsar NS200 Equipped With ABS. Read in Malayalam.
Story first published: Saturday, September 30, 2017, 18:27 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark