റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

Written By:

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിള്‍സ് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്കായി 1000 സിസി വി-ട്വിന്‍ എഞ്ചിനുകളെ ഇന്ത്യയില്‍ അവതരിപ്പിച്ചു.

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കാര്‍ബറി മോട്ടോര്‍സൈക്കിളില്‍ നിന്നുമുള്ള റോയല്‍ എന്‍ഫീല്‍ഡ് ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുകള്‍ ഏറെ പ്രശസ്തമാണ്. 4,96,000 രൂപയാണ് പുതിയ കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എഞ്ചിനിന്റെ വില.

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

പുതിയ എഞ്ചിന്റെ സാങ്കേതിക വിവരങ്ങള്‍ കാര്‍ബറി പുറത്ത് വിട്ടിട്ടില്ല. അതേസമയം ക്ലച്ചും, ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്ന പൂര്‍ണ പാക്കേജാണ് പുതിയ എഞ്ചിനൊപ്പം കാര്‍ബറി ലഭ്യമാക്കുക.

Recommended Video
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

റോയല്‍ എന്‍ഫീല്‍ഡുകളുടെ വ്യത്യസ്ത ചാസികളുടെ പശ്ചാത്തലത്തില്‍, എക്‌സ്‌ഹോസ്റ്റിനെ എഞ്ചിന്‍ പാക്കേജില്‍ കാര്‍ബറി ഉള്‍പ്പെടുത്തിയിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

തുകയുടെ 50 ശതമാനം ടോക്കണ്‍ പണം അടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ എഞ്ചിനെ ബുക്ക് ചെയ്യാം. നാല് മുതല്‍ എട്ട് മാസം വരെയുള്ള കാത്തിരിപ്പ് കാലാവധിക്ക് ശേഷമാകും കാര്‍ബറി റോയല്‍ എന്‍ഫീല്‍ഡ് 1000 സിസി വി-ട്വിന്‍ എഞ്ചിന്‍ ലഭ്യമാവുക.

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

അതേസമയം കാര്‍ബറിയുടെ പുതിയ എഞ്ചിന് നിലവില്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍ പുതിയ 1000 സിസി എഞ്ചിന്, വരും ദിവസങ്ങളില്‍ തന്നെ ARAI യുടെ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കുമെന്ന് കാര്‍ബറി വ്യക്തമാക്കി.

റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് 1000 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനുമായി കാര്‍ബറി ഇന്ത്യയില്‍

UCE എഞ്ചിനെ പശ്ചാത്തലമാക്കി എത്തുന്ന പുതിയ കാര്‍ബറി എഞ്ചിനില്‍ ഹൈഡ്രോളിക് പുഷ്-റോഡുകളും, ഭാരമേറിയ സ്റ്റാര്‍ട്ടര്‍ മോട്ടറും, 3.7 ലിറ്റര്‍ ഓയില്‍ കപ്പാസിറ്റിയും, ഓയില്‍ പ്രഷര്‍ ഗൊജും, സെവന്‍ പ്ലേറ്റ് ക്ലച്ചുമാണ് ഇടംപിടിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Carberry Launches Royal Enfield Twin-Cylinder Engines In India. Read in Malayalam.
Story first published: Wednesday, August 9, 2017, 10:32 [IST]
Please Wait while comments are loading...

Latest Photos