കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

Written By:

കഫെ റേസറിനെ ഓഫ്‌റോഡര്‍ ആക്കിയാല്‍ എന്താകും അവസ്ഥ? ചോദ്യത്തിനുള്ള ഉത്തരമാണ് ബുള്ളറ്റീര്‍ കസ്റ്റംസിന്റെ സ്‌ക്രാമ്പ്‌ളര്‍ 140.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷന് ബുള്ളറ്റീര്‍ കസ്റ്റംസ് പ്രശസ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിയില്‍ ഒരുക്കിയ സ്‌ക്രാമ്പ്‌ളര്‍ 140, എന്നത്തേയും പോലെ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുത് വെളിപ്പെടുത്തുന്നതാണ്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

ഭംഗിയേറിയ മാറ്റ് ബ്ലൂ ഫിനിഷാണ് സ്‌ക്രാമ്പ്‌ളര്‍ 140 യുടെ പ്രധാന ഹൈലൈറ്റ്. കൂടാതെ, എക്‌സ്‌ഹോസ്റ്റിനും ഫോര്‍ക്കിനും ബുള്ളറ്റീര്‍ കസ്റ്റംസ് നല്‍കിയ കോണ്‍ട്രാസ്റ്റ് ക്രോം ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മുഖ്യകാരണമാകുന്നു.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

ട്രാക്കര്‍ ഹാന്‍ഡില്‍ ബാറും, സിംഗിള്‍ പീസ് റിബ്ഡ് സീറ്റുകളും സ്‌ക്രാമ്പ്‌ളര്‍ 140 യുടെ ഓഫ്‌റോഡിംഗ് മുഖമാണ്. ഇതിന് പുറമെ, ഓഫ്‌റോഡിംഗിന് അനുയോജ്യമാകാന്‍ ഫൂട്ട്‌പെഗുകളും സ്‌ക്രാമ്പ്‌ളര്‍ 140 യില്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

പരുക്കന്‍ ലുക്കിന് വേണ്ടി, കയറില്‍ പൊതിഞ്ഞ ക്രാഷ് ഗാര്‍ഡാണ് ഒരുങ്ങുന്നത്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

റിയര്‍ വീലിനെ അപേക്ഷിച്ച് വലുപ്പമേറിയ സ്‌പോക്ക് വീലുകളാണ് ഫ്രണ്ട് എന്‍ഡിന് ലഭിക്കുന്നത്. കൊഴുത്തുരണ്ട റാല്‍ക്കോ ടയറുകളിലാണ് വീലുകള്‍ ഒരുങ്ങുന്നതും.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

ഹീറ്റ് റാപ്പ്ഡ് എക്‌സ്‌ഹോസ്റ്റ് ബെന്‍ഡ് പൈപ് അവസാനിക്കുന്നത്, കസ്റ്റം അപ്‌സ്വെപ്റ്റ് സൈലന്‍സറിലാണ്. റിയര്‍ ഫെന്‍ഡറിന്റെ അഭാവം, ബൈക്കിന് മസില്‍ മാന്‍ ലുക്ക് നല്‍കുന്നു. ലളിതമായതാണ് സ്‌ക്രാമ്പളര്‍ 140 യുടെ ഫ്രണ്ട് ഫെന്‍ഡറും.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

ആഫ്റ്റര്‍ മാര്‍ക്കറ്റ് ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളാണ് സ്‌ക്രാമ്പ്‌ളര്‍ 140 യില്‍ ഇടംപിടിക്കുന്നത്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

എഞ്ചിന്‍ മുഖത്ത് റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി തന്നെയാണ് സ്‌ക്രാമ്പ്‌ളര്‍ 140. 29.1 bhp കരുത്തും 44 Nm torque ഉം ഏകുന്ന 535 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌ക്രാമ്പ്‌ളര്‍ 140 യിലുള്ളത്.

കോണ്‍ടിനന്റല്‍ ജിടിയ്ക്ക് ഒരു ഓഫ്-റോഡര്‍ മുഖം; ബുള്ളറ്റീർ കസ്റ്റംസിന്റെ പുതിയ അവതാരം എത്തി

41 mm ഫ്രണ്ട് ഫോര്‍ക്കുകള്‍, അഡ്ജസ്റ്റബിള്‍ പ്രീലോഡോടെയുള്ള പയൊലി ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബര്‍ എന്നിവ സ്‌ക്രാമ്പ്‌ളര്‍ 140 യുടെ വിശേഷങ്ങളാണ്.

English summary
Royal Enfield Continental GT ‘Scrambler 140’ by Bulleteer Customs. Read in Malayalam.
Story first published: Wednesday, August 23, 2017, 12:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark