'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

Written By:

കെടിഎം റൈഡര്‍മാര്‍ക്ക് കേരളത്തില്‍ ഇപ്പോള്‍ അത്ര നല്ല കാലമല്ല. ശരിയാംവിധമുള്ള റൈഡിംഗ് ഗിയര്‍ ധരിച്ച് മാന്യമായ വേഗതയില്‍ റൈഡ് ചെയ്താല്‍ പോലും പൊലീസ് പിടികൂടുകയാണെന്ന പരാതി ദിനംപ്രതി ഉയരുകയാണ്.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തി സോഷ്യല്‍ മീഡിയ നിരന്തരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ്, വീണ്ടുമൊരു ഉദ്ദാഹരണം അരങ്ങേറിയിരിക്കുന്നത്.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ഇത്തവണ പ്രതിക്കൂട്ടില്‍.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

സംഭവം ഇങ്ങനെ-

വേഗപരിധിക്കുള്ളില്‍ റൈഡ് ചെയ്തിരുന്ന കെടിഎം RC 200 റൈഡറെ പൊലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഫുള്‍ റൈഡിംഗ് ഗിയറോട് കൂടിയുള്ള റൈഡറെയാണ് പൊലീസ് തടഞ്ഞതും എന്നത് ശ്രദ്ധേയം.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

അമിത വേഗതയുടെ പശ്ചാത്തലത്തിലാണ് ബൈക്ക് തടഞ്ഞതെന്ന് പൊലീസിന്റെ വിശദീകരണത്തെ റൈഡര്‍ ചോദ്യം ചെയ്തതോടയൊണ് സംഭവം കൈവിട്ടത്.

ബൈക്ക് ഓവര്‍ സ്പീഡാണെന്നതിനുള്ള തെളിവാണ് കെടിഎം ബൈക്കെന്ന് പൊലീസ് പ്രതികരിച്ചതായും ഫെയ്‌സ്ബുക്കില്‍ റൈഡര്‍ പോസ്റ്റ് ചെയ്ത വീഡിയോ പറയുന്നു.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

പൊലീസുമായി റൈഡര്‍ കയര്‍ത്തതോടെ, കെടിഎം RC 200 ന്റെ ഫ്യൂവല്‍ ടാങ്കിലേക്ക് ഉപ്പ് കൊണ്ടുവന്നിടുകയായിരുന്നുവെന്ന് റൈഡറുടെ വീഡിയോ വ്യക്തമാക്കി.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

പുതുതായി ഷോറൂമില്‍ നിന്നും സ്വന്തമാക്കിയ കെടിഎം RC 200 ല്‍ പൊലീസ് കാട്ടിയ അതിക്രമത്തിന് പിന്നാലെയാണ് റൈഡര്‍ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

'ബൈക്ക് കെടിഎം ആണോ? എന്നാ ഓവര്‍സ്പീഡാ'; RC200 ന്റെ ഫ്യൂവല്‍ ടാങ്കില്‍ പൊലീസ് ഉപ്പ് വിതറി

കെടിഎം ബൈക്കുകളെ തിരഞ്ഞുപിടിച്ചാണ് പൊലീസ് ഉപദ്രവിക്കുന്നതെന്ന പരാതികള്‍ക്ക് ഇടയിലേക്കാണ് പുത്തന്‍ സംഭവവും എത്തിയിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Cop Pours Salt In KTM RC Fuel Tank. Read in Malayalam.
Story first published: Saturday, August 12, 2017, 19:14 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark