റോയല്‍ എന്‍ഫീല്‍ഡിന് ഇത്രയ്ക്കും 'ഹോട്ട്' ആകാൻ സാധിക്കുമോ?

Written By:

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണ് ബുള്ളറ്റീര്‍ കസ്റ്റംസ്. ഇത് റോയല്‍ എന്‍ഫീല്‍ഡ് തന്നെയോ എന്ന് മനസില്‍ സംശയം ഉദിപ്പിക്കുന്ന ഒരുപിടി താരങ്ങളാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസില്‍ നിന്നും പുറത്ത് വന്നിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
റോയല്‍ എന്‍ഫീല്‍ഡിന് ഇത്രയ്ക്കും ഹോട്ടാകാന്‍ സാധിക്കുമോ?

ഒരു ഇടവേളയ്ക്ക് ശേഷം ബുള്ളറ്റീര്‍ കസ്റ്റംസിലേക്ക് വീണ്ടും ഓട്ടോപ്രേമികളുടെ ശ്രദ്ധ പതിഞ്ഞിരിക്കുകയാണ്. 'റോയല്‍ എന്‍ഫീല്‍ഡ് ഇത്രയ്ക്ക് ഹോട്ടാണോ?'- തണ്ടര്‍ക്യാറ്റിനെ കണ്ട് ഇത്തവണ ഉയരുന്ന ചോദ്യമാണിത്.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

ഹെല്‍ക്യാറ്റിനെ കണ്ടാല്‍, ആരായാലും ഒന്ന് തലയുയര്‍ത്തി നോക്കി പോകും. ഹെല്‍ക്യാറ്റിന്റെ ഫ്‌ളോട്ടിംഗ് ലെതര്‍ റാപ്പ്ഡ് സാഡിലില്‍ പഴമയ്ക്കും പുതുമയ്ക്കും ഇടയിലെ അതിര്‍വരമ്പാകുന്നു.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

120 ഫ്രണ്ടിലും, 190 സെക്ഷന്‍ റിയര്‍ മിഷലിന്‍ റബ്ബറിലും ഒരുങ്ങിയ തണ്ടര്‍ക്യാറ്റില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് അലോയികളാണ്. വീതിയേറിയ ഫോര്‍ക്കുകളുമായാണ് അലോയ് ബന്ധപ്പെട്ടിരിക്കുന്നത്.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

സിംഗിള്‍ റെഡ് സ്പ്രിംഗിന് സമാന്തരമായി പ്രവര്‍ത്തിക്കുന്നതാണ് കസ്റ്റം ബില്‍ട്ട് സ്വിംഗ് ആം.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

തടിച്ചുരുണ്ട റിയര്‍ വീലുകള്‍ക്ക് മേലെയായാണ് സ്‌ക്രാമ്പ്‌ളര്‍ സ്റ്റൈല്‍ എക്‌സ്‌ഹോസ്റ്റ് പൈപ് നിലകൊള്ളുന്നത്. പഴമ വിളിച്ചോതുന്നതാണ് ബാര്‍ എന്‍ഡ് മിററുകള്‍. അതേസമയം, ആധുനികതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഡിജിറ്റല്‍ സ്പീഡോമീറ്ററും, ഡെയ്‌മേക്കര്‍ ഹെഡ്‌ലൈറ്റുകളും.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

യെല്ലോ-ബ്ലാക് കളര്‍ സ്‌കീമില്‍ ഒരുങ്ങിയ ഫ്യൂവല്‍ ടാങ്ക്, തണ്ടര്‍ക്യാറ്റിലേക്ക് ശ്രദ്ധ വിളിച്ച് വരുത്തും. ടെയില്‍ ലൈറ്റിനുമുണ്ട് ഒരുപിടി പ്രത്യേകത. സീറ്റിനടിയില്‍ ഇടംപിടിച്ച വീതി കുറഞ്ഞ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ആദ്യ കാഴ്ചയില്‍ കൗതുകമുണര്‍ത്തും.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

നേരത്തെ, ബുള്ളറ്റീർ കസ്റ്റംസ് അവതരിപ്പിച്ച കസ്റ്റം മോഡൽ അക്കീലസ് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.വലിയ ഫ്രണ്ട് ബ്ലാക് ഫോര്‍ക്കുകള്‍ക്ക് നല്‍കിയ സംരക്ഷണ കവചത്തില്‍ നിന്നും ആരംഭിക്കുന്നതാണ് അക്കീലസിന്റെ വിശേഷങ്ങള്‍.

റോയൽ എൻഫീൽഡിന് ഇത്രയ്ക്കും ഹോട്ട് ആകാൻ സാധിക്കുമോ?

ബ്രൗണ്‍ ഫിനിഷോടെയുള്ള ബെഞ്ച് സീറ്റും, ഹൈ-സെറ്റ് റിയര്‍ ഫെന്‍ഡറും അക്കീലസിന്റെ പ്രചാരം വർധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

English summary
Custom Royal Enfield Thundercat By Bulleteer Customs. Read in Malayalam.
Story first published: Monday, August 21, 2017, 19:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark