ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

Written By:

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി. മാര്‍ച്ച് 31 നും, അതിന് മുമ്പുള്ള ദിവസങ്ങളിലും വില്‍പന നടന്ന ബിഎസ് III ടൂവീലറുകള്‍ക്കാണ് ദില്ലി സര്‍ക്കാര്‍ രജിസട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

മാര്‍ച്ച് 31 വരെ വില്‍പന നടന്നിട്ടുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ദില്ലി സര്‍ക്കാരിന്റെ നടപടി.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

മാര്‍ച്ച് 31 വരെ വാഹന വില്‍പന നടത്തിയ ഡീലര്‍മാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നടപടി.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

ബിഎസ് III വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും മാര്‍ച്ച് 31 വരെ മാത്രം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മിക്ക ഡീലര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസുകളില്‍ നിന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

രജിസ്‌ട്രേഷന്‍ രേഖകള്‍ സ്വീകരിക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ തയ്യാറാകാതിരുന്നതോടെ മാര്‍ച്ച് 31 ന് വില്‍പന നടന്ന വാഹനങ്ങളില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

രജിസ്‌ട്രേഷന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്‍പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്‌ട്രേഷന് വേണ്ടി ദില്ലിയില്‍ കാത്തിരിക്കുന്നത്.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

മോഡലിന് മേല്‍ ഉപഭോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ പെയ്‌മെന്റ്, ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസി എന്നിവ തെളിവായി പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

ഈ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്‌ട്രേഷനുകള്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സിംഗ് ഓഫീസര്‍ കുറ്റക്കാരനാകുമെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

മെയ് 15 വരെയാണ് മോട്ടോര്‍ ലൈസന്‍സിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ ബിഎസ് III വാഹനങ്ങളെ ഹാജരാക്കാനുള്ള അവസാന തിയ്യതി.

ബിഎസ് III ടൂവീലറുകളുടെ രജിസ്‌ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി

ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ മാനദണ്ഡമായ ബിഎസ് III വാഹനങ്ങളെ നിരോധിച്ചുള്ള ഉത്തരവ്, മാര്‍ച്ച് 29 നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

English summary
Delhi Government Orders Registration Of BS-III Two-Wheelers. Read in Malayalam.
Please Wait while comments are loading...

Latest Photos