അവസാന ട്വിന്‍ സിലിണ്ടര്‍ സൂപ്പര്‍ബൈക്കിനെ ഡ്യുക്കാറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു; ഇനി V4 യുഗം!
ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിച്ചു. 59.18 ലക്ഷം രൂപ വിലയിലാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഷോറൂമുകളില്‍ എത്തിയിരിക്കുന്നത്.

I-Twin എഞ്ചിനില്‍ ഒരുങ്ങുന്ന അവസാന പാനിഗാലെയാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍. V4 എഞ്ചിനിലേക്കുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ചുവട് മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ എഡിഷന്‍ പാനിഗാലെ വന്നെത്തിയിരിക്കുന്നത്.

ട്വിന്‍ സിലിണ്ടര്‍ ഡ്യുക്കാറ്റി സൂപ്പര്‍ബൈക്ക് പാരമ്പര്യത്തെയും പാനിഗാലെ നിരയെയും അനുസ്മരിച്ചാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ഫൈനല്‍ എഡിഷനെ അണിനിരത്തിയിരിക്കുന്നതും.

നവംബര്‍ മുതല്‍ പുതിയ V4 എഞ്ചിനില്‍ ഒരുങ്ങിയ ഡ്യുക്കാറ്റികള്‍ രംഗത്തെത്തും.

1285 സിസി സൂപ്പര്‍ക്വാദ്രോ L-ട്വിന്‍ എഞ്ചിനാണ് ഡ്യുക്കാറ്റി 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്റെ പവര്‍ഹൗസ്. 206.5 bhp കരുത്തും 142 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

പാനിഗാലെ സൂപ്പര്‍ ലജെയ്‌റയില്‍ സാന്നിധ്യമറിയിക്കുന്ന ലൈറ്റ് വെയ്റ്റ് ക്രാങ്ക്ഷാഫ്റ്റും, ടങ്സ്റ്റണ്‍ ബാന്‍സിംഗ് പാഡുകള്‍, 1299 പാനിഗാലെ ഫൈനല്‍ എഡിഷനിലും ഒരുങ്ങുന്നു.

WSBK റേസ് ബൈക്കുകളില്‍ ഉള്‍പ്പെടുന്ന ട്വിന്‍ ഹൈ-ലെവല്‍ പൈപുകള്‍ക്ക് സമാനമായി, അക്രാപോവിക്കില്‍ നിന്നുള്ള ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് ഫൈനല്‍ എഡിഷനില്‍ സാന്നിധ്യമറിയിക്കുന്നു.

യൂറോ IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എത്തുന്നത്.

അലൂമിനിയം മോണോകോഖ് ഘടന പശ്ചാത്തലമായാണ് 1299 പാനിഗാലെ R ഫൈനല്‍ എഡിഷന്‍ ഷാസി ഒരുങ്ങുന്നത്. 43 mm NIX 30 USD ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, TTX36 മോണോ-ഷോക്ക് റിയര്‍ എന്‍ഡിലും ഇടംപിടിക്കുന്നു.

ബ്രെമ്പോ മോണോബ്ലോക് M50-4-പിസ്റ്റണോട് കൂടിയ 330 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ബ്രേിംഗ് ഒരുക്കുമ്പോള്‍, 2-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയുള്ള 245 mm ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നത്.

പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോര്‍സ എസ്പി ടയറുകളില്‍ ഒരുങ്ങിയ 17 ഇഞ്ച് 3 സ്‌പോക്ക് W ഷെയ്പ്ഡ് ലൈറ്റ് അലോയ് വീലുകളിലാണ് ഫൈനല്‍ എഡിഷന്‍ വന്നെത്തുന്നതും.


Click it and Unblock the Notifications








