വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

Written By:

1.12 കോടി രൂപയ്ക്ക് ഒരു മോട്ടോര്‍സൈക്കിള്‍. അത്യാഢംബര കാറുകളെ സ്വന്തമാക്കാവുന്ന വിലയ്ക്ക് വിക്രം ഒബറോയ് സ്വന്തമാക്കിയത് 1.12 കോടി രൂപ വിലയുള്ള ഡ്യൂക്കാറ്റി 1299 സൂപ്പര്‍ ലജെയ്‌റയെ!

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

'ഇതില്‍ എന്താണ് ഇത്ര അതിശയിക്കാന്‍.. കാശുള്ളവര്‍ ഇതിനപ്പുറവും വാങ്ങും' എന്ന് നമ്മളില്‍ പലരും ചിന്തിക്കുന്നുണ്ടാകാം. പക്ഷെ ഇവിടെ വിക്രം ഒബറോയ് സ്വന്തമാക്കിയ ഡ്യൂക്കാറ്റി 1299 സൂപ്പര്‍ ലജെയ്‌റയെ സ്വന്തമാക്കാന്‍ പണം മാത്രം പോരാ, മറിച്ച ഭാഗ്യവും കൂടി വേണം.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

കാരണം, ഇന്ത്യയിലേക്ക് കടന്ന് വന്ന ആദ്യത്തെയും അവസാനത്തേയും സൂപ്പര്‍ ലജെയ്‌റയാണ് വിക്രം ഒബ്‌റോയിയുടേത്. ഡ്യൂക്കാറ്റി നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും കരുത്തേറിയ, എക്‌സ്ട്രീം-റോഡിംഗ് മോട്ടോര്‍സൈക്കിളാണ് 1299 സൂപ്പര്‍ ലജെയ്‌റ.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

അത്യാധുനിക മോട്ടോര്‍സൈക്കിള്‍ എന്നതില്‍ ഉപരി, അത്യപൂര്‍വ മോഡല്‍ എന്ന വിശേഷണമാണ് സൂപ്പര്‍ ലജെയ്‌റയ്ക്ക് യോജിക്കുന്നത്. ആകെ മൊത്തം 500 സൂപ്പര്‍ ലജെയ്‌റകളെ മാത്രം നിര്‍മ്മിച്ച ഡ്യൂക്കാറ്റി, ഇതിനകം മുഴുവന്‍ മോഡലുകളെയും വിറ്റഴിച്ചു.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

ഇതില്‍ ഒരെണ്ണമാണ് വിക്രം ഒബ്‌റോയി മുഖേന ഇന്ത്യന്‍ പൗരത്വം നേടിയിരിക്കുന്നത്. പ്രശസ്ത ഒബ്‌റോയ് ഹോട്ടല്‍ ഗ്രൂപ് ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് വിക്രം ഒബ്‌റോയി.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

ഡ്യൂക്കാറ്റിയുടെ ഏറ്റവും അത്യാധുനിക സജ്ജീകരണങ്ങളാണ് 1299 സൂപ്പര്‍ ലജെയ്‌റയില്‍ ഉള്ളത്. എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ഡ്യൂക്കാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇവിഒ, ഡ്യൂക്കാറ്റി സ്ലൈഡ് കണ്‍ട്രോള്‍ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ ലജെയ്‌റയുടെ ഫീച്ചറുകള്‍.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

ഡ്യൂക്കാറ്റി പവര്‍ ലോഞ്ച് സാന്നിധ്യമറിയിക്കുന്ന ആദ്യ മോഡല്‍ കൂടിയാണ് സൂപ്പര്‍ ലജെയ്‌റ.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

മോണോകോഖ് ചാസിയും, സിംഗിള്‍ സൈഡഡ് സ്വിംഗ് ആമും, റിയര്‍ സബ്‌ഫ്രെയിമും, കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയ വീലുകളുമാണ് സൂപ്പര്‍ ലജെയ്‌റയുടെ പ്രൊഡക്ഷന്‍ മോഡലില്‍ ഉള്‍പ്പെടുന്നത്.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

കാര്‍ബണ്‍ ഫൈബറിന്റെ പശ്ചാത്തലത്തില്‍ 156 കിലോഗ്രാം മാത്രമാണ് 1299 സൂപ്പര്‍ ലജെയ്‌റയുടെ ഭാരം. 215 bhp കരുത്തേകുന്ന 1285 സിസി V-ട്വിന്‍ എഞ്ചിനാണ് 1299 സൂപ്പര്‍ ലജെയ്‌റയില്‍ ഒരുങ്ങിയിരിക്കുന്നത്.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

ഡ്യൂക്കാറ്റിയുടെ ഉപഭോക്താവാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൂചിപ്പിച്ച വിക്രം ഒബ്‌റോയി, പെര്‍ഫോര്‍മന്‍സ് ബൈക്കുകളില്‍ ഡ്യൂക്കാറ്റി മോഡലുകളെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

മോട്ടോര്‍സൈക്കിള്‍ പ്രേമിയായ വിക്രം ഒബ്‌റോയിയുടെ ഗരാജില്‍ ഡ്യൂക്കാറ്റി 1098, ഡ്യുക്കാറ്റി 916, ഡ്യുക്കാറ്റി 1299 പാനിഗെയ്ല്‍ എസ് എന്നീ താരങ്ങളും നിലകൊള്ളുന്നുണ്ട്.

 വില 1.12 കോടി രൂപ; ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ഡ്യൂക്കാറ്റി 1299 സൂപ്പര്‍ലജെയ്‌റ വന്നെത്തി

ഇപ്പോള്‍ ആ നിരയിലേക്കാണ് 1.12 കോടി പ്രൈസ് ടാഗുമായി ഡ്യൂക്കാറ്റി 1299 സൂപ്പര്‍ ലജെയ്‌റ തലയുയര്‍ത്തിയിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
India’s Only Ducati 1299 Superleggera Has Arrived, At A Price Of Rs 1.12 Crore. Read in Malayalam.
Story first published: Friday, July 7, 2017, 13:27 [IST]
Please Wait while comments are loading...

Latest Photos