ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

By Dijo Jackson

Recommended Video

Ducati 1299 Panigale R Final Edition Launched In India | In Malayalam - DriveSpark മലയാളം

സ്‌ക്രാമ്പ്‌ളറിന്റെ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷനെ ഡ്യുക്കാറ്റി ഇന്ത്യ ലൊഞ്ച് ചെയ്തു. 9.32 ലക്ഷം രൂപ വിലയില്‍ റെഡ് മസ്‌ക് ഷെയ്ഡിലുള്ള സ്‌കാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ലഭ്യമാകുന്നു. വൈറ്റ് മിറെജ് ഷെയ്ഡിലുള്ള സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന് 9.45 ലക്ഷം രൂപയാണ് വില.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

ഡ്യുക്കാറ്റിയുടെ ഓഫ്-റോഡിംഗ് കരുത്ത് ഏവര്‍ക്കും അറിയാം. എന്നാല്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷനിലൂടെ ഡ്യുക്കാറ്റി കടന്നിരിക്കുന്നത്, എക്‌സ്ട്രീം ഓഫ്‌റോഡിംഗിലേക്കാണ്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

1960-70 കളില്‍ അമേരിക്കയില്‍ മൊട്ടിട്ട ഓഫ്‌റോഡിംഗ് ലഹരിയെ അനുസ്മരിച്ചാണ് സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് വേരിയന്റിനെ ഡ്യുക്കാറ്റി അണിനിരത്തിയിരിക്കുന്നത്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

സ്‌ക്രാമ്പളറിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് പശ്ചാത്തലമായത്തെുന്ന ഡെസേര്‍ട്ട്-സ്ലെഡ് എഡിഷനില്‍ ഓഫ്‌റോഡിംഗ് അപ്ഗ്രഡേഷന്‍ ഒരുപാടാണ്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

മോഡിഫൈഡ് ഫ്രെയിമിനും സസ്‌പെന്‍ഷനും ഒപ്പം ഒരുങ്ങിയിരിക്കുന്ന ഉയര്‍ന്ന മഡ്ഗാര്‍ഡുകള്‍, മോഡലിന്റെ ഡേര്‍ട്ട് ബൈക്ക് ലുക്ക് പൂര്‍ണമാക്കുന്നു.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

ഹെഡ്‌ലാമ്പ് സംരക്ഷണത്തിനായി മെഷ്ഗാര്‍ഡും, എഞ്ചിന്‍ സംരക്ഷണത്തിനായി സ്‌കിഡ് പ്ലേറ്റും ഡെസേര്‍ട്ട്-സ്ലെഡ് എഡിഷനില്‍ ഇടംപിടിക്കുന്നു. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വീലുകള്‍ക്ക് ഡ്യുക്കാറ്റി നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ റിം ഡെര്‍ട്ട് ബൈക്കിന് അനുയോജ്യമല്ലെന്ന വാദം ഉയര്‍ന്നു കഴിഞ്ഞു.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

പിരെല്ലി സ്‌കോര്‍പിയോണ്‍ റാലി ടയറുകളാണ് ഡെസെര്‍ട്ട്-സ്ലെഡ് എഡിഷന്റെ ഓഫ്‌റോഡിംഗ് മുഖമുദ്ര. സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനിലും ഉയര്‍ന്ന സീറ്റാണ് ഡ്യുക്കാറ്റി നല്‍കുന്നത് എങ്കിലും, 20 mm ഉയരം കുറഞ്ഞ സീറ്റ് ഓപ്ഷനും ഡെസേര്‍ട്ട്-സ്ലെഡ് എഡിഷനില്‍ ലഭ്യമാണ്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

സ്റ്റാന്‍ഡേര്‍ഡ് സ്‌ക്രാമ്പ്‌ളറിന് സമാനമായ 803 സിസി എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്റെയും പവര്‍പാക്ക്. 74 bhp കരുത്തും 68 Nm Torque ഉം ഏകുന്നതാണ് എഞ്ചിന്‍.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡാണ് ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന് ആവശ്യം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

4 പിസ്റ്റണ്‍ മോണോബ്ലോക് കാലിപ്പറോട് കൂടിയ 330 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്ക് ഫ്രണ്ട് എന്‍ഡിലും, 245 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും ഇടംപിടിക്കുന്നു. ബോഷ് 9.1 MP എബിഎസ് സിസ്റ്റവും മോഡലിലുണ്ട്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്‍ ഇന്ത്യയില്‍ എത്തി

അടുത്ത ആഴ്ച മുതല്‍ പുതിയ സ്‌ക്രാമ്പ്‌ളര്‍ ഡെസേര്‍ട്ട്-സ്ലെഡ് എഡിഷന്റെ ഡെലിവറി ഡ്യുക്കാറ്റി ആരംഭിക്കും. ഡ്യുക്കാറ്റി ഡീലര്‍ഷിപ്പുകളില്‍ മോഡലിന് മേലുള്ള ബുക്കിംഗ് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Ducati India Launches The Desert Sled Edition Of The Scrambler At A Starting Price Of Rs 9.32 Lakh. Read in Malayalam.
Story first published: Friday, July 21, 2017, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X