ഇനി കേരളത്തിനും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

Written By:

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി കൊച്ചിയില്‍ ഡീലര്‍ഷിപ്പ് ആരംഭിച്ചു. ഇവിഎം മോട്ടോര്‍സിന്റെ നേതൃത്വത്തില്‍ മരടിലാണ് ഡ്യൂക്കാറ്റി ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഡ്യൂക്കാറ്റി ആരംഭിക്കുന്ന ആറാമത്തെ ഷോറൂമാണ് ഇത്.

To Follow DriveSpark On Facebook, Click The Like Button
ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

12000 ചതുരശ്രി അടിയില്‍ ഒരുങ്ങിയിട്ടുള്ള കൊച്ചി ഷോറൂമില്‍ അത്യാധുനിക സേവനങ്ങളാണ് ഡ്യുക്കാറ്റി ലഭ്യമാക്കുന്നത്. ക്രൂയിസറുകള്‍, നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിളുകള്‍, സൂപ്പര്‍ബൈക്കുകള്‍, സ്‌പോര്‍ട്‌സ് ടൂറിംഗ്, അഡ്വഞ്ചര്‍ എന്‍ഡൂറോ, സ്‌ക്രാമ്പ്‌ളര്‍ ശ്രേണികളില്‍ ഉള്‍പ്പെടുന്ന 20 ഓളം മോഡലുകളാണ് കൊച്ചി ഷോറൂമില്‍ ലഭ്യമായിട്ടുള്ളത്.

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

ഇതിന് പുറമെ ഡ്യുക്കാറ്റി, സ്‌ക്രാമ്പ്‌ളര്‍ അപാരല്‍ കളക്ഷനുകളും മോട്ടോര്‍സൈക്കിള്‍ ആക്‌സസറീസും കൊച്ചി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

ഇന്ത്യന്‍ ഷോറൂമുകളില്‍ പുതുതായി അഞ്ച് മോട്ടോര്‍സൈക്കിളുകളെയാണ് ഡ്യുക്കാറ്റി ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്നത്. 7,09,000 രൂപ വിലയിലുള്ള സ്‌ക്രാമ്പ്‌ളര്‍ ഐക്കണിലാണ് ഡ്യൂക്കാറ്റി നിര ആരംഭിക്കുന്നത് (കൊച്ചി എക്‌സ്‌ഷോറൂം വില).

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

ഡ്യൂക്കാറ്റി ബൈക്കുകള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയുണ്ടെന്നും കൊച്ചിയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന ഷോറൂം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഡ്യൂക്കാറ്റി കുടുംബത്തിലേക്ക് കടന്നെത്താനുള്ള അവസരം ഒരുക്കുകയാണെന്നും ഡ്യുക്കാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രവി അവലൂര്‍ പറഞ്ഞു.

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

ഡ്യൂക്കാറ്റിയുമായി പങ്ക് ചേരാന്‍ ലഭിച്ച അവസരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും രാജാന്ത്യര നിലവാരത്തിലുള്ള ഡ്യുക്കാറ്റിയുടെ സേവനം ഇനി കേരളത്തിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്ന് ഇവിഎം മോട്ടോര്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സാബു ജോണി വ്യക്തമാക്കി.

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

കൊച്ചിക്ക് പുറമെ ദില്ലി-എന്‍സിആര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ബംഗളൂരു നഗരങ്ങളിലാണ് ഡ്യുക്കാറ്റി ഡീലര്‍ഷിപ്പുകള്‍ നിലകൊള്ളുന്നത്. 2017 ല്‍ കൊച്ചി ഉള്‍പ്പെടെ മൂന്ന് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് ഡ്യുക്കാറ്റി പദ്ധതിയിടുന്നത്.

ഇനി കേരളത്തിലും ഡ്യുക്കാറ്റി; കൊച്ചിയില്‍ ഷോറൂം ആരംഭിച്ചു

അതേസമയം, ഇന്ത്യയില്‍ നിരവധി ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ ഡ്യുക്കാറ്റിയ്ക്ക് ആഗ്രഹമില്ലെന്നും ഇത് സര്‍വീസ് ക്വാളിറ്റിയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Ducati opens new Dealership in Kochi. Read in Malayalam.
Please Wait while comments are loading...

Latest Photos