ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

Written By:

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 9,32,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ എഡിഷനെ ഡ്യുക്കാറ്റി ഇന്ത്യയില്‍ അണിനിരത്തുന്നത്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

എയര്‍ ആന്‍ഡ് ഒയില്‍ കൂള്‍ഡ് 803 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനിലാണ് ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ ഒരുങ്ങുന്നത്. 8250 rpm ല്‍ 72 bhp കരുത്തും 5750 rpm ല്‍ 67 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു.

Recommended Video
2017 DSK Benelli 302 R Launched In India | In Malayalam - DriveSpark മലയാളം
ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് 2017 ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ എത്തുന്നത്. ഫ്രണ്ട് എന്‍ഡില്‍ അപ്‌സൈഡ് ഡൗണ്‍ കയാബ 41 mm ഫോര്‍ക്കും, റിയര്‍ എന്‍ഡില്‍ ഫുള്ളി അഡ്‌സജസ്റ്റബിള്‍ പ്രീലോഡോടെയുള്ള കയാബ മോണോ ഷോക്കും സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നു.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

4-പിസ്റ്റണ്‍ മോണോബ്ലോക് ബ്രെമ്പോ M3-32 കാലിപ്പറോട് കൂടിയുള്ള ഡ്യൂവല്‍ 330 mm സെമി-ഫ്‌ളോട്ടിംഗ് ഡിസ്‌കാണ് ഫ്രണ്ട് ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

1-പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപ്പറോട് കൂടിയുള്ള 245 mm ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് നല്‍കുന്നതും. ഇരു ബ്രേക്കുകള്‍ക്കും എബിഎസ് പിന്തുണയും ലഭിക്കുന്നു.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

പിരെല്ലി ഡയാബ്ലോ റോസോ II ടയറുകളില്‍ ഒരുങ്ങിയ 10-സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകളാണ് ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസറില്‍ സാന്നിധ്യമറിയിക്കുന്നത്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളറുകളുടെ ഡിസൈന്‍ തത്വം പാലിച്ചെത്തുന്ന കഫേ റേസര്‍ എഡിഷനില്‍ സ്‌പോര്‍ടി റൈഡിംഗ് പൊസിഷന്‍ ഇടംപിടിക്കുന്നു.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

റിയര്‍-മൗണ്ടഡ് അലൂമിനിയം ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും, ഡ്യൂവല്‍ ടെയില്‍പൈപ് ടെര്‍മിഗ്നോനി എക്‌സ്‌ഹോസ്റ്റും, ബ്ലാക് അനോഡൈസ്ഡ് അലൂമിനിയം കവറും മോഡലിന്റെ ഫീച്ചറുകളാണ്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

ബ്ലാക് ഫ്രെയിമിലും ഗോള്‍ഡ് വീലുകളിലും എത്തുന്ന ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ എഡിഷനില്‍ ബ്ലാക് കോഫീ കളര്‍ സ്‌കീമാണ് ലഭ്യമാകുന്നത്.

ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസര്‍ ഇന്ത്യയില്‍ എത്തി; വില 9.32 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ബോണവില്‍ T100 മാത്രമാണ് ഡ്യുക്കാറ്റി സ്‌ക്രാമ്പ്‌ളര്‍ കഫെ റേസറിന്റെ എതിരാളി.

English summary
Ducati Scrambler Cafe Racer Launched In India; Priced At Rs 9.32 Lakhs. Read in Malayalam.
Story first published: Thursday, August 3, 2017, 18:49 [IST]
Please Wait while comments are loading...

Latest Photos