ജിഎസ്ടി; ബജാജ് ഡോമിനാര്‍ 400 ന്റെ വില വര്‍ധിച്ചു
സ്‌പോര്‍ട് ക്രൂയിസര്‍ ഡോമിനാര്‍ 400 ന്റെ വില ബജാജ് ഓട്ടോ വര്‍ധിപ്പിച്ചു. ജിഎസ്ടി പശ്ചാത്തലത്തില്‍ ഡോമിനാര്‍ 400 ല്‍ 2000 രൂപയുടെ വര്‍ധനവാണ് ബാജാജ് സ്വീകരിച്ചിരിക്കുന്നത്.

350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളിന്മേല്‍ 31 ശതമാനം ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ബജാജിന്റെ നടപടി.

28 ശതമാനം നികുതിയും മൂന്ന് ശതമാനം അധികെ സെസും ഉള്‍പ്പെടെയാണ് 31 ശതമാനം നികുതി ഈ വിഭാഗം മോട്ടോര്‍സൈക്കിളുകളില്‍ ചുമത്തിയിരിക്കുന്നത്.

ഇതോടെ, 155215 രൂപ വിലയിലാണ് എബിഎസ് വേരിയന്റ് ഡോമിനാര്‍ 400 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക (ദില്ലി എക്‌സ്‌ഷോറൂം വില).

അതേസമയം, 141054 രൂപ വിലയിലാണ് എബിഎസ് ഇല്ലാത്ത ഡോമിനാര്‍ വേരിയന്റും ഇനി എത്തുക. ഇത് മൂന്നാം തവണയാണ് ഡോമിനാറില്‍ ബജാജ് വില വര്‍ധിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം.

373 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് ബജാജ് ഡോമിനാര്‍ 400 ഒരുങ്ങുന്നത്. 35 bhp കരുത്തും, 35 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബജാജ് നല്‍കുന്നതും. സ്ലിപ്പര്‍ ക്ലച്ചാണ് സ്‌പോര്‍ട് ക്രൂയിസര്‍ ബജാജിന്റെ സ്‌പോര്‍ട് ക്രൂയിസറില്‍ ഇടംപിടിക്കുന്നത്.


Click it and Unblock the Notifications








