ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

Written By:

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍, മോഡലുകള്‍ക്ക് പുതിയ എഞ്ചിനുകളെ നല്‍കാനുള്ള ഒരുക്കത്തിലാണ്.

To Follow DriveSpark On Facebook, Click The Like Button
ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ഡൈന, സോഫ്‌ടെയില്‍ സീരീസുകള്‍ക്ക് പുതിയ മില്‍വൊക്കി-എയ്റ്റ് V-ട്വിന്‍ എഞ്ചിനുകളെ ഹാര്‍ലി ഡേവിഡ്‌സണ്‍ നല്‍കും.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

45 ഡിഗ്രി V ആംഗിള്‍, പുഷ് റോഡ് വാല്‍വ് ആക്ടുവേഷന്‍ എന്നീ പരമ്പരാഗത ഘടകങ്ങളെ ആധുനിക സാങ്കേതികതയില്‍ സംയോജിപ്പിക്കുന്നതാണ് പുതിയ മില്‍വൊക്കി-എയ്റ്റ് V-ട്വിന്‍ എഞ്ചിന്‍.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

പുതിയ എഞ്ചിനിലെ ഓരോ സിലിണ്ടറിലും നാല് വാല്‍വുകളാണ് ഇടംപിടിക്കുന്നത്. കൂടാതെ, ട്വിന്‍-കൂള്‍ഡ് വേര്‍ഷനുകളില്‍ വാട്ടര്‍-കൂള്‍ഡ് സിലിണ്ടര്‍ ഹെഡുകളും സാന്നിധ്യമറിയിക്കും.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

മൂന്ന് വ്യത്യസ്ത ശേഷിയിലാണ് പുതിയ മില്‍വൊക്കി-എയ്റ്റ് എഞ്ചിന്‍ എത്തുന്നത്. '107' എന്നറിയപ്പെടുന്ന 1746 സിസി എഞ്ചിന്‍ 92 bhp കരുത്ത് ഉത്പാദിപ്പിക്കും.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

'114' എന്നറിയപ്പെടുന്ന 1868 സിസി എഞ്ചിന്‍ 101 bhp കരുത്തും, '117' എന്നറിയപ്പെടുന്ന 1923 സിസി എഞ്ചിന്‍ 105 bhp കരുത്തും ഉത്പാദിപ്പിക്കും.

1688 സിസി, 1802 സിസി ട്വിന്‍ കാം V ട്വിന്‍ എഞ്ചിനുകളാണ് നിലവിലുള്ള ഡൈന, സോഫ്‌ടെയില്‍ സീരീസില്‍ ഹാര്‍ലി നല്‍കുന്നത്.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

എന്തായാലും ഇരു സീരീസുകളുടെയും 2018 വേര്‍ഷന് '107' എന്നറിയപ്പെടുന്ന 1746 സിസി മില്‍വൊക്കി-എയ്റ്റ് എഞ്ചിനാണ് ലഭിക്കുക.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

ബ്രേക്ക്ഔട്ട്, സോഫ്‌ടെയില്‍ ഡീലക്‌സ്, ഫാറ്റ് ബോയ്, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക്, ലോ റൈഡര്‍, സോഫ്‌ടെയില്‍ സ്ലിം, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ് മോഡലുകളിലാണ് പുതിയ എഞ്ചിനെ ഹാര്‍ലി നല്‍കുക.

ഹാര്‍ലിയുടെ ഹൃദയതുടിപ്പ് മാറാന്‍ പോകുന്നു; 2018 മോഡലുകള്‍ എത്തുക പുതിയ എഞ്ചിനില്‍

ഓഗസ്റ്റ് അവസാനത്തോടെ തന്നെ 2018 മോഡലുകളെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിക്കും.

അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ 115 ആം വര്‍ഷികം കൂടിയാണ് 2018. അതിനാല്‍ രാജ്യാന്തര വിപണികളില്‍ ആനിവേഴ്‌സറി എഡിഷനുകളെയും ഹാര്‍ലി സമര്‍പ്പിക്കുമെന്ന് സൂചനയുണ്ട്.

English summary
2018 Harley-Davidson Range To Get New Engines. Read in Malayalam.
Story first published: Wednesday, August 23, 2017, 11:22 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark