പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

Written By:

2018 സോഫ്‌ടെയില്‍ നിരയെ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 11.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ 2018 ഹാര്‍ലി-ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ നിര ആരംഭിക്കുന്നത്.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

ഫാറ്റ് ബോയ്, ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ്, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് എന്നീ മോഡലുകള്‍ അടങ്ങുന്നതാണ് 2018 ഹാര്‍ലി-ഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ നിര. പുതിയ മില്‍വൊക്കി എഞ്ചിനും, പുതിയ ചാസിയുമാണ് 2018 സോഫ്‌ടെയില്‍ നിരയുടെ പ്രധാന വിശേഷം.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ
2018 Harley-Davidson Softail Range Price
Street Bob Rs 11.99 Lakh
Fat Bob Rs 13.99 Lakh
Fat Boy Rs 17.49 Lakh
Heritage Softail Classic Rs 18.99 Lakh
പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ് എന്നീ മോഡലുകള്‍ മില്‍വൊക്കി എയ്റ്റ് 107 എഞ്ചിനില്‍ ഒരുങ്ങുമ്പോള്‍, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് എത്തുന്നത് മില്‍വൊക്കി എയ്റ്റ് 114 എഞ്ചിനിലാണ്.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

പുതിയ ഫ്രണ്ട് സസ്‌പെന്‍ഷന്‍, അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക്, ഡ്യുവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിവ മോഡലുകളില്‍ എല്ലാം പുതുതായി ഇടംപിടിച്ചിട്ടുണ്ട്.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

മുന്‍തലമുറയെ അപേക്ഷിച്ച് പുതിയ സോഫ്‌ടെയില്‍ നിര ഒരുങ്ങുന്നത്, 15 കിലോഗ്രാം ഭാരക്കുറവില്‍ എത്തുന്ന ചാസിയിലാണ്. മികച്ച റൈഡും ഹാന്‍ഡ്‌ലിംഗും ഉറപ്പ് വരുത്തുന്നതിന് ഒപ്പം വൈബ്രേഷന്‍ തോത് കുറയ്ക്കുന്നതിനും പുതിയ ചാസി കാരണമായിട്ടുണ്ടെന്നാണ് ഹാര്‍ലിയുടെ വാദം.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ സോഫ്‌ടെയില്‍ നിരയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരയില്‍ ഫാറ്റ് ബോബ് മോഡലിനാണ് കാര്യമായ ഡിസൈന്‍ മാറ്റം ലഭിച്ചിരിക്കുന്നത്.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

പുതുക്കിയ മുഖരൂപവും, ഹൊറിസോണ്ടല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഫാറ്റ് ബോബിന്റെ ഡിസൈന്‍ വിശേഷമാണ്. ഓള്‍-ബ്ലാക് തീമിനോട് നീതി പുലര്‍ത്തുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, പുത്തന്‍ എക്‌സ്‌ഹോസ്റ്റുമാണ് 2018 സ്ട്രീറ്റ് ബോബിന്റെ ഹൈലൈറ്റ്.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

മുന്‍തലമുറയെ അപേക്ഷിച്ച് 8 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ സ്ട്രീറ്റ് ബോബ് അണിനിരക്കുന്നത്. സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റുകളും, ഡിസ്‌ക് ലേക്ക്‌സ്റ്റര്‍ വീലുകളും, 18.9 ലിറ്റര്‍ ഫ്യൂവല്‍ ടാങ്കും, സ്റ്റീംറോളര്‍ സ്റ്റാന്‍സുമാണ് പുതിയ ഫാറ്റ് ബോയിയില്‍ ഹാര്‍ലി ഒരുക്കിയിരിക്കുന്ന അപ്‌ഡേഷന്‍.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

ടൂറര്‍ പരിവേഷത്തിലുള്ള പുതിയ ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക്കില്‍ വാട്ടര്‍പ്രൂഫ് പാനിയറുകളും, ഡിറ്റാച്ചബിള്‍ വിന്‍ഡ്‌സ്‌ക്രീനും, ഉയര്‍ന്ന ലോഡ് റേറ്റോടെയുള്ള സസ്‌പെന്‍ഷനുമാണ് ഇടംപിടിക്കുന്നത്.

പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍; വില 11.99 ലക്ഷം രൂപ

150 Nm torque ഉത്പാദിപ്പിക്കുന്ന 1750 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2018 സോഫ്‌ടെയില്‍ നിരയുടെ കരുത്ത്.

English summary
2018 Harley-Davidson Softail Range Launched In India; Prices Start At Rs 11.99 Lakh. Read in Malayalam.
Story first published: Thursday, October 12, 2017, 15:21 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark