ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

Written By:

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍, വി-റോഡ് നിരയുടെ ഉത്പാദനം നിര്‍ത്തി. ഹാര്‍ലി ശ്രേണിയില്‍ 17 വര്‍ഷം നിറഞ്ഞു നിന്നതിന് ശേഷമാണ് വി-റോഡിന്റെ വിടവാങ്ങല്‍.

To Follow DriveSpark On Facebook, Click The Like Button
ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വി-റോഡിനെ നിശബ്ദമായാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പിന്‍വലിച്ചത്. 2017 വി-റോഡ് മസില്‍, നൈറ്റ് റോഡ് സ്‌പെഷ്യല്‍ മോഡലുകള്‍ മാത്രമാണ് ഹാര്‍ലി നിരയില്‍ വി-റോഡുകള്‍ക്ക് പകരം ഇനി ലഭ്യമായുള്ളത്.

ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

2001 ലായിരുന്നു വി-റോഡിനെ ആദ്യമായി ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിച്ചത്. പോര്‍ഷയുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് വി-റോഡ് പവര്‍ക്രൂയിസറുകളെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വികസിപ്പിച്ചതും.

ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

ചെലവ് കുറഞ്ഞ ജാപ്പനീസ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഹാര്‍ലി ഡേവിഡ്‌സണിന്റെ മറുപടിയായിരുന്നു വി-റോഡ്. ഹാര്‍ലിയുടെ റെട്രോ സ്‌റ്റൈലിംഗിനെ പൂര്‍ണമായും ഉപേക്ഷിച്ച രൂപഘടനയാണ് വി-റോഡിന് ലഭിച്ചത് എന്നതും ശ്രദ്ധേയം.

ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

സമകാലിക 45 ഡിഗ്രി ട്വിന്‍ എഞ്ചിന് പകരം, 60 ഡിഗ്രി വി-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് വി-റോഡില്‍ ഇടംപിടിച്ചത്.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

ശക്തമായ ലോ എന്‍ഡ് ടോര്‍ഖ്, ഹൈഡ്രോഫോംമ്ഡ് ട്യൂബുലാര്‍ ഫ്രെയിം, സീറ്റിന് കീഴെയുള്ള ഫ്യൂവല്‍ ടാങ്ക്, ഗ്യാസ് ടാങ്കിന് സമാനമായ എയര്‍ ഫില്‍ട്ടര്‍ കവര്‍ എന്നിങ്ങനെ നീളുന്നതായിരുന്നു വി-റോഡിന്റെ വിശേഷങ്ങള്‍.

ഇനി ഹാര്‍ലി നിരയില്‍ വി-റോഡ് ഇല്ല; അവസാനിച്ചത് 17 വര്‍ഷം നീണ്ട ബന്ധം

കാലഘട്ടത്തിന് അനുസൃതമായ ബ്രെമ്പോ ബ്രേക്കുകളും സ്ലീക്ക് സ്‌റ്റൈലിംഗും വി-റോഡില്‍ പിന്നീട് വന്നു ചേരുകയായിരുന്നു.

English summary
Harley-Davidson V-Rod Production Killed — A 17-Year Production Run Comes To A Halt. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark