പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

Written By:

ഹീറോയുടെ പുതിയ 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിളിന്റെ വരവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റിപ്പോര്‍ട്ടുകള്‍ പ്രാകരം, സെപ്തംബര്‍ മാസം 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിളുമായി ഹീറോ എത്തും.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

2016 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച എക്‌സ്ട്രീം 200S ആകും പുതിയ മോട്ടോര്‍സൈക്കിളെന്ന അഭ്യൂഹവും ശക്തമാണ്. അതേസമയം, പുതിയ പേരിലാകും എക്‌സ്ട്രീ 200S നെ ഹീറോ സമര്‍പ്പിക്കുകയെന്നും സൂചനയുണ്ട്.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

നേരത്തെ 2018 ന്റെ ആരംഭത്തില്‍ മാത്രമാണ് ഹീറോയുടെ 200 സിസി മോട്ടോര്‍സൈക്കിള്‍ വരിക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 200 സിസി ശ്രേണിയില്‍ മത്സരം കനത്തതോടെയാണ് ഹീറോ അപ്രതീക്ഷിത നീക്കം.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

ഡിസൈന്‍ മുഖത്ത്, 150 സിസി എക്‌സ്ട്രീമുമായി സാമ്യത പുലര്‍ത്തുന്നതാണ് പുതിയ 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

ഹെഡ്‌ലാമ്പും ഫ്യൂവല്‍ ടാങ്ക് ഡിസൈനും എക്‌സ്ട്രീമില്‍ നിന്നും അതേപടി പകര്‍ത്തിയാണ് പുതിയ മോഡല്‍ എത്തുക. മോഡലിന്റെ സ്‌പോര്‍ടി ലുക്ക് വര്‍ധിപ്പിക്കുന്നതില്‍ ഹീറോ നല്‍കിയിരിക്കുന്ന ടാങ്ക് എക്‌സ്റ്റന്‍ഷന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

200 സിസി എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുങ്ങുന്നത്. അതേസമയം, മികവാര്‍ന്ന ഹീറ്റ് മാനേജ്‌മെന്റ് ഉറപ്പ് വരുത്തുന്നതിനായുള്ള ഓയില്‍-കൂളറും എഞ്ചിനില്‍ പ്രതീക്ഷിക്കാം.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

18 bhp കരുത്തും 17 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും 200 സിസി എഞ്ചിന്‍.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

ഫ്രണ്ട്-റിയര്‍ ടയറുകളില്‍ ഒരുങ്ങിയിരിക്കുന്ന ഡിസ്‌കുകള്‍ മോഡലിന്റെ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കും.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

അതേസമയം, മത്സരം മുന്നില്‍ കണ്ട് പുതിയ മോട്ടോര്‍സൈക്കിളില്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഹീറോ നല്‍കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

പള്‍സറിനും, അപാച്ചെയ്ക്കും ഹീറോയുടെ ഭീഷണി; 200 സിസി നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍

90,000 രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗുമായാകും പുതിയ ഹീറോ മോട്ടോര്‍സൈക്കിള്‍ എത്തുകയെന്നും സൂചനയുണ്ട്. ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 2004V എന്നീ മോഡലുകള്‍ക്കാണ് ഹീറോയുടെ പുതിയ 200 സിസി മോട്ടോര്‍സൈക്കിള്‍ ഭീഷണിയേകുക.

കൂടുതല്‍... #ഹീറോ #hero
English summary
Hero 200cc Motorcycle India Launch Details Revealed. Read in Malayalam.
Story first published: Saturday, September 2, 2017, 10:25 [IST]
Please Wait while comments are loading...

Latest Photos