വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

Written By:

ഒരിക്കല്‍ തുടങ്ങി വെച്ച ഓഫ്-റോഡര്‍ വിപ്ലവം വീണ്ടും തുടരാന്‍ ഒരുങ്ങി ഹീറോ മോട്ടോര്‍കോര്‍പ്. റിപ്പോര്‍ട്ടുകള്‍ പ്രാകരം, 200 സിസി എഞ്ചിന്‍ ശേഷിയുള്ള ഓഫ്‌റോഡ് മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് ഹീറോ.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

2018-19 സാമ്പത്തിക വര്‍ഷത്തിലേക്കായാണ് പുതിയ ഓഫ്-റോഡ് മോട്ടോര്‍സൈക്കിളിനെ ഹീറോ നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഹീറോ എക്ട്രീം 200 എസ് വിപണിയില്‍ എത്തും.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

2011 ല്‍ ഹീറോ അവതരിപ്പിച്ച ഇംപള്‍സായിരുന്നു, ഓഫ്-റോഡര്‍ ശ്രേണിയിലേക്കുള്ള ഹീറോയുടെ വരവിന് നേതൃത്വം നല്‍കിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിപണിയില്‍ ഇംപള്‍സിന് ആവശ്യക്കാര്‍ കുറഞ്ഞതോട് കൂടി മോഡലിനെ ഹീറോ പിന്‍വലിച്ചു.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

എന്നാല്‍ ഇന്ന് വിപണിയിലെ ട്രെന്‍ഡ് മാറി എന്ന കണ്ടെത്തലാണ് വീണ്ടും ഒരു ഓഫ്‌റോഡറുമായി തിരികെ വരാന്‍ ഹീറോയെ പ്രേരിപ്പിച്ചിരിക്കുന്നത്.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

ഡ്യൂക്കാറ്റി സ്‌ക്രാമ്പ്‌ളറും, ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളറും പ്രീമിയം വിലയില്‍ ഇന്ത്യയില്‍ അരങ്ങുവാഴുമ്പോള്‍, ഹീറോയുടെ 200 സിസി ബജറ്റ് ഓഫ്‌റോഡര്‍ വന്‍ഹിറ്റാവുമെന്ന കാര്യം ഉറപ്പ്.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ 3.52 ശതമാനമാണ് ഹീറോയുടെ മാര്‍ക്കറ്റ് ഷെയര്‍. അതേസമയം, എതിരാളിയായ ബജാജിനുള്ളത് 30 ശതമാനം വിഹിതവുമാണ്.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

200 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാകും ഹീറോയുടെ പുതിയ ഓഫ്‌റോഡര്‍ ഒരുങ്ങുക. 18 bhp മുതല്‍ 20 bhp വരെ കരുത്തേകുന്നതാകും പുതിയ മോഡലിൽ ഹീറോ നല്‍കുന്ന ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

പരുക്കന്‍ ലുക്കും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനും പുതിയ മോഡലിന്റെ വിശേഷങ്ങളാകാം. എന്തായാലും ഹീറോയില്‍ നിന്നും വരാനിരിക്കുന്ന 200 സിസി നെയ്ക്ക്ഡ്, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോപ്രേമികളും.

വീണ്ടും ഒരു ഓഫ്-റോഡര്‍; പുതിയ 200 സിസി മോട്ടോര്‍സൈക്കിളുകളുമായി ഹീറോ എത്തും

യമഹ FZ25, ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപാച്ചെ RTR 200 4V മോഡലുകളുകള്‍ക്ക് ഭീഷണിയേകുന്നതാണ് ഹീറോയുടെ പുതിയ മോട്ടോര്‍സൈക്കിളുകള്‍.

കൂടുതല്‍... #ഹീറോ #hero
English summary
Hero 200cc Off-Road Motorcycle In The Works. Read in Malayalam.
Story first published: Saturday, August 26, 2017, 11:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark