ഹീറോ വെബ്‌സൈറ്റില്‍ നിന്നും രണ്ട് മോഡലുകൾ പിന്‍വലിച്ചു

Written By:

ഹീറോ മോട്ടോകോര്‍പ് ലൈനപ്പില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം മോട്ടോര്‍സൈക്കിളുകള്‍ പിന്‍വലിച്ചതായി സൂചന. കമ്പനിയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം മോഡലുകള്‍ നീക്കം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മോഡലുകള്‍ വിടവാങ്ങുകയാണെന്ന സൂചന ലഭിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

2017-18 കാലയളവില്‍ ഹങ്ക്, എക്‌സട്രീം മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരം പുതിയ മോഡലുകളെ അണിനിരത്താന്‍ ഹീറോ മോട്ടോകോര്‍പ് പദ്ധതിയിടുന്നുണ്ട്. എച്ച്എഫ് ഡൊണ്‍, സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട് മോഡലുകളെ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഹങ്ക്, എക്‌സ്ട്രീം മോഡലുകളെ പ്രൊഡക്ട് ലൈനപ്പില്‍ നിന്നും കമ്പനി നീക്കം ചെയ്തിരിക്കുന്നത്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം മോഡലുകളുടെ പിന്മാറ്റം, 150 സിസി ശ്രേണിയില്‍ കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

എന്നാല്‍ ഹീറോ അടുത്തിടെ അവതരിപ്പിച്ച അചീവര്‍, എക്‌സ്ട്രീം സ്‌പോര്‍ട് മോഡലുകള്‍ക്ക് 150 സിസി ശ്രേണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

ശ്രേണിയില്‍ i3s ടെക്‌നോളജിയില്‍ ഒരുങ്ങിയ ആദ്യ മോഡലാണ് ഹീറോ അചീവര്‍ 150. അഞ്ച് സെക്കന്‍ഡില്‍ കൂടുതല്‍ ബൈക്ക് നിശ്ചലമാകുന്ന സാഹചര്യത്തില്‍, എഞ്ചിനെ താനെ ഓഫാക്കുന്ന സാങ്കേതികതയാണ് i3s.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

പിന്നീട് ക്ലച്ച് അമര്‍ത്തുന്ന പക്ഷം എഞ്ചിന്‍ തിരികെ ഓണാകുന്നു. 149.1 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹീറോ അചീവര്‍ ഒരുങ്ങിയിരിക്കുന്നത്. 13.4 bhp കരുത്തും, 12.8 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് അചീവറിന്റെ എഞ്ചിന്‍.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

150 സിസി ശ്രേണിയിലേക്കുള്ള ഹീറോയുടെ സ്‌പോര്‍ടി മോഡലാണ് എക്‌സ്ട്രീം സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍. അചീവറിന് സമാനമായ 149.1 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്ട്രീമിലും ഹീറോ നല്‍കിയിട്ടുള്ളത്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

എന്നാല്‍ എഞ്ചിന്‍ കരുത്തില്‍ അചീവറിനെക്കാളും ഒരുപടി മുന്നിലാണ് എക്‌സ്ട്രീം. 15.6 bhp കരുത്തും 13.5 Nm torque മാണ് എക്‌സ്ട്രീമില്‍ ഉപഭോക്താവിന് ലഭിക്കുക.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

2017-18 സാമ്പത്തിക വര്‍ഷം, ആറ് പുതിയ മോഡലുകളെ ഹീറോ മോട്ടോകോര്‍പ്പ് അണിനിരത്താന്‍ ഒരുങ്ങുകയാണ്. കൂടാതെ, 2500 കോടി രൂപ പുതിയ മോട്ടോര്‍സൈക്കിളുകളുടെ വികസനത്തിനായി കമ്പനി നിക്ഷേപിച്ചിട്ടുമുണ്ട്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

പുതിയ നിര്‍മ്മാണ സാങ്കേതികതയും, നിലവിലെ ഉത്പാദന കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലുമാണ് ഹീറോ മോട്ടോകോര്‍പ് ശ്രദ്ധ ചെലുത്തുന്നത്.

ഹീറോ വെബ്‌സൈറ്റില്‍ നിന്നും ഹങ്ക്, എക്‌സ്ട്രീം പിന്‍വലിച്ചു

ഹീറോയില്‍ നിന്നും വരാനിരിക്കുന്ന എക്‌സ്ട്രീം 200S മോഡലാകും കമ്പനിയുടെ ആദ്യ പ്രീമിയം മോട്ടോര്‍സൈക്കിള്‍. ഇതിന് പുറമെ 125 സിസി, 150 സിസി ശ്രേണികളില്‍ കൂടുതല്‍ സ്‌കൂട്ടറുകളെ അവതരിപ്പിക്കാനും ഹീറോ മോട്ടോകോര്‍പ് പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍... #ഹീറോ
English summary
Hero Hunk And Xtreme Removed From Indian Website. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark