ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് എന്നും ബജറ്റ് പരിവേഷമാണ് ലഭിക്കുന്നത്. സ്‌പ്ലെന്‍ഡറും, പാഷനും കൊണ്ട് മാത്രം ജനഹൃദയങ്ങള്‍ കീഴടക്കിയ ഹീറോ, ചുവട് മാറാന്‍ ഒരുങ്ങുകയാണ്.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

വിപണിയില്‍ പ്രീമിയം മുഖം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഹീറോ ഇപ്പോള്‍. തത്ഫലമായാണ് ചില മോഡലുകളെ ഹീറോ പിന്‍വലിച്ചതും, പുത്തന്‍ വേരിയന്റുകളെ മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഹീറോ നല്‍കിയതും.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

ഹങ്ക്, ഇഗ്നിറ്റര്‍, എച്ച്എഫ് ഡൊണ്‍ മോഡലുകളെ അടുത്തിടെയാണ് ഹീറോ പിന്‍വലിച്ചത്.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

ഗ്ലാമര്‍, മയെസ്‌ട്രൊ എഡ്ജ്, ഡ്യൂവറ്റ് ആന്‍ഡ് പ്ലെഷര്‍ വേരിയന്റുകളെ അവതരിപ്പിച്ച ഹീറോയുടെ നടപടിയും ഇതേ പ്രീമിയം പരിവേഷം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ്.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

മോഡല്‍ പോര്‍ട്ട്‌ഫോളിയോ ക്രമീകരിച്ച് ബലപ്പെടുത്താനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രീമിയം സെഗ്മെന്റിലേക്കും ഹീറോ ശ്രദ്ധ ചെലുത്തുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

100 സിസി, 150 സിസി ശ്രേണിയില്‍ 50 ശതമാനത്തിന് മേലെയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ വിപണിവിഹിതം. 2017-18 കാലയളവില്‍ ആറ് പുതിയ മോഡലുകളെ അവതരിപ്പിക്കാനുള്ള തിരക്കിലും കൂടിയാണ് ഹീറോ.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

സെപ്തംബര്‍ മാസം കടന്ന് വരുന്ന ഉത്സവ സീസണ്‍ പ്രമാണിച്ച് രണ്ട് മോഡലുകളെ ഹീറോ അവതരിപ്പിക്കുമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

ഇതിന് പിന്നാലെ, 2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ 200 സിസി മോട്ടോര്‍സൈക്കിളിനെയും ഹീറോ സമര്‍പ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

വരും മാസങ്ങളിലും ഹീറോ മികച്ച വളര്‍ച്ചാ നിരക്ക് കാഴ്ചവെക്കുമെന്നും വക്താവ് സൂചിപ്പിച്ചു. 2016-17 സാമ്പത്തിക വര്‍ഷം, 6663903 മോട്ടോര്‍സൈസക്കിളുകളാണ് ഹീറോ വില്‍പന നടത്തിയത്. പ്രതിവര്‍ഷ വില്‍പനകളില്‍, ഏറ്റവും ഉയര്‍ന്ന വില്‍പന കണക്കാണ് ഹീറോയുടേത്.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

മുന്‍ പങ്കാളിയായ ഹോണ്ടയാണ് വിപണിയില്‍ ഹീറോയുടെ പ്രധാന എതിരാളി.

ഇനി പ്രീമിയം മുഖം; ഹീറോ മോട്ടോകോര്‍പ് ചുവട് മാറ്റം ആരംഭിച്ചു

2020 ഓടെ 50 വിദേശ വിപണികളില്‍ ഹീറോ സാന്നിധ്യമറിയിക്കുമെന്നും, രാജ്യാന്തര തലത്തില്‍ 20 ഓളം ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഹീറോ മുമ്പ് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍... #ഹീറോ
English summary
Hero MotoCorp To Focus On Premium Scooters And Motorcycles. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark