2020 ന് മുമ്പ് ബിഎസ് VI ടൂവീലറുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ടൂവീലറുകള്‍ വികസിപ്പിക്കുന്നു.

2020 ല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ ടൂവീലറുകളെ അവതരിപ്പിക്കുകയാണ് ഹീറോയുടെ ലക്ഷ്യം. നേരത്തെ, ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ബിഎസ് IV മോഡലുകളെ ഹീറോ അണിനിരത്തിയിരുന്നു.

To Follow DriveSpark On Facebook, Click The Like Button
ബിഎസ് VI ടൂവീലറുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ

2020 ന് മുമ്പ് തന്നെ ബിഎസ് VI മോഡലുകളെ ഹീറോ അണിനിരത്തുമെന്ന് ഹീറോ മോട്ടോകോര്‍പ് ചെയര്‍മാന്‍ പവന്‍ മുജല്‍ പറഞ്ഞു. 2107-18 സാമ്പത്തിക വര്‍ഷത്തില്‍ ആറ് പുതിയ മോഡലുകളെ വിവിധ ശ്രേണികളില്‍ അവതരിപ്പിക്കുമെന്നും മുജല്‍ കൂട്ടിച്ചേര്‍ത്തു.

2020 ന് മുമ്പ് ബിഎസ് VI ടൂവീലറുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്

ഏഷ്യ, ആഫ്രിക്ക, തെക്കന്‍ അമേരിക്ക ഉള്‍പ്പെടെ 35 ഓളം രാജ്യാന്തര വിപണികളില്‍ ഹീറോ മോട്ടോകോര്‍പ് സാന്നിധ്യമറിയിക്കുന്നുണ്ട്. വരും നാളുകളില്‍ ബംഗ്ലാദേശിലും ടൂവീലറുകളെ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് ഹീറോ മോട്ടോകോര്‍പ്.

കൂടുതല്‍... #ഹീറോ
English summary
Hero MotoCorp To Introduce BS-VI Two-Wheelers Before 2020. Read in Malayalam.
Story first published: Friday, July 7, 2017, 11:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark