ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

Written By:

പുതിയ ഹീറോ പാഷൻ പ്രോ i3S ഇന്ത്യയിലവതരിച്ചു. 50,995 പ്രാരംഭവിലയ്ക്ക് രാജ്യത്തുടനീളമുള്ള ഹീറോ ഡീസർഷിപ്പുകളിൽ ഈ ബൈക്ക് ലഭ്യമായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

സ്പോക്ക് വീലും ഡ്രം ബ്രേക്കോടുകൂടിയ ബേസ് വേരിയന്റ്, അലോയ് വീലും ഡ്രം ബ്രേക്കുമുള്ളൊരു വേരിയന്റ്, അലോയ് വീലുകളും മുന്നിൽ ഡിസ്ക് ബ്രേക്കുമുള്ള ടോപ്പ് വേരിയന്റ് എന്നിങ്ങനെയുള്ള വേരിയന്റിലാണ് പാഷൻ പ്രോ i3S അവതരിച്ചിരിക്കുന്നത്.

ഹീറോ പാഷൻ പ്രോ i3S ദില്ലി എക്സ്ഷോറൂം വില

ഹീറോ പാഷൻ പ്രോ i3S ദില്ലി എക്സ്ഷോറൂം വില

  • സ്പോക്ക് വീൽ-ഡ്രം ബ്രേക്ക് വേരിയന്റ്: 50,955രൂപ
  • അലോയ് വീൽ-ഡ്രം ബ്രേക്ക് വേരിയന്റ്: 51,905രൂപ
  • അലോയ് വീൽ-ഡിസ്‌ക് ബ്രേക്ക് വേരിയന്റ്: 53,805രൂപ
ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

ബിഎസ്-IV ചട്ടവട്ടങ്ങൾ പാലിക്കുന്ന സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് കാർബുറേറ്റഡ് എൻജിനാണ് പുതിയ പാഷൻ പ്രോ i3S-ന് കരുത്തേകുന്നത്.

ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

8.24ബിഎച്ച്പിയും 8.05എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 97.2സിസി എൻജിനിൽ 4 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

വാഹനം ന്യൂട്രെലിൽ ആയിരിക്കുമ്പോൾ എൻജിൻ തനിയെ ഓഫാവുകയും ക്ലച്ചമർത്തുമ്പോൾ ഓണാവുകയും ചെയ്യുന്ന സ്റ്റാർട്-സ്റ്റോപ്പ് സിസ്റ്റം ഈ വാഹനത്തിന്റെ ഒരു പ്രത്യേകതയായി കാണാം.

ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

കാഴ്ചയിൽ വലിയ വ്യത്യാസങ്ങൾ വരുത്തിയിട്ടില്ലെങ്കിലും സുരക്ഷ കണക്കിലെടുത്ത് നിർബന്ധമാക്കിയേക്കാവുന്ന പകൽ വെളിച്ചത്തിലും പ്രകാശിക്കുന്ന ഓട്ടോ ഹെഡ്‌ലാമ്പ് ഓൺ ഫീച്ചറും ഈ ബൈക്കിനെ കൂടുതൽ സവിശേഷമാക്കി തീർക്കുന്നു.

ആകർഷക വിലയിൽ പുതിയ ഹീറോ പാഷൻ പ്രോ i3S

മാറ്റ് ബ്രൗൺ, മിസ്റ്റിക് വൈറ്റ്, ബ്രോൺസ് യെല്ലോ, സ്പോർട്സ് റെഡ്, ഫോസ് സിൽവർ എന്നീ അഞ്ച് സിങ്കിൾ ടോൺ നിറങ്ങളിലും ബ്ലാക്ക്-സ്പോർട് റെഡ്, ബ്ലാക്ക്-ഫ്രോസ്റ്റ് ബ്ലൂ, ബ്ലാക്ക്-ഹെവി ഗ്രേ എന്നീ ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് ഈ ബൈക്ക് ലഭ്യമായിട്ടുള്ളത്.

  

പുതിയതായി വിപണിപിടിച്ച യമഹ എഫ്‌സി25 എക്സ്ക്ലൂസീവ് ഇമേജുകൾ

 

കൂടുതല്‍... #ഹീറോ #hero
English summary
Hero Passion Pro i3S Launched In India; Prices Start At Rs 50,995
Story first published: Thursday, February 2, 2017, 14:47 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark