ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

Written By:

ഹോണ്ടയുടെ ഏറെ പുതുമകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് സ്കൂട്ടർ എന്നു വിശേഷിപ്പിക്കാവുന്ന ആക്ടീവ 125 വിപണിയിലവതരിച്ചു. ദില്ലി എക്സ്ഷോറൂം 56,954 എന്ന ആകർഷക വിലയ്ക്കാണ് ഹോണ്ട ഈ സ്കൂട്ടറിനെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

ബിഎസ് IV എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന എൻജിനും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ സേഫ്റ്റി ഫീച്ചറും ഉൾക്കൊള്ളുന്ന ഒരു സ്കൂട്ടറാണ് പുതിയ ആക്ടീവ 125.

ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

മൂന്ന് വേരിയന്റുകളിലാണ് ഈ സ്കൂട്ടർ ലഭ്യമായിട്ടുള്ളത്. സ്റ്റാൻഡേഡ്, അലോയ് ഡ്രം, അലോയ് ഡിസ്ക് എന്നിങ്ങനെ ലഭ്യമായിട്ടുള്ള മൂന്ന് വേരിയന്റുകളിൽ ഹോണ്ടയുടെ കോംബി ബ്രേക്കിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട ആക്ടീവ 125 വില

ഹോണ്ട ആക്ടീവ 125 വില

  • സ്റ്റാൻഡേഡ് - 56,954രൂപ
  • അലോയ് ഡ്രം- 58,900രൂപ
  • അലോയ് ഡിസ്ക്- 61,362രൂപ
ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

പുതിയ ബിഎസ് IV 125സിസി എൻജിനാണ് 125 ഹോണ്ട ആക്ടീവയുടെ കരുത്ത്. 8.52ബിഎച്ച്പിയും 10.54എൻഎം ടോർക്കും ലഭ്യമാക്കുന്ന ഈ എൻജിനിൽ സിവിടി ഗിയർബോക്സാണുള്ളത്.

ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

കോംബി ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇക്വലൈസർ സിസ്റ്റം, ടെലിസ്കോപിക് സസ്പെൻഷൻ, വീതിയും നീളവുമേറിയ സീറ്റ്, വലിയ 12ഇഞ്ച് വീൽ എന്നിവയും ഈ സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.

ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിംഗ് പോർട് എന്നിവ ഈ സ്കൂട്ടറിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.

ആകർഷക ഫീച്ചറുകളിൽ ഹോണ്ട ആക്ടീവ 125...

പേൾ അമേസിംഗ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ലാക്ക്, റെബൽ റെഡ് മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക് എന്നീ ആകർഷക നിറങ്ങളിൽ ലഭ്യമായിരിക്കും പുതിയ ആക്ടീവ 125.

പുതുതായി എത്തിച്ചേർന്ന സ്കൂട്ടറുകളിൽ ഒരെണമാണ് അപ്രീലിയ എസ്ആർ 150 റേസ്. പുതിയ സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആക്ടീവ 125 അടക്കം അപ്രീലിയയും പരിഗണിക്കാവുന്നതാണ്.

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Activa 125 Launched In India; Prices Start At Rs 56,954
Story first published: Friday, February 10, 2017, 11:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark